തെരുവ് നായ ശല്യം
Posted on: 25 Aug 2014
വര്‍ക്കല : ഇലകമണ്‍ കരവാരം പ്രദേശങ്ങളില്‍ തെരുവ് നായ്ക്കളുടെ രൂക്ഷമായ ശല്യം. ഇലകമണ്ണിലെ സ്കൂള്‍ പരിസരങ്ങളിലും നിരവധി തെരുവ് നായ്ക്കളുണ്ട്. സ്കൂള്‍ വിട്ടുവരുന്ന കുട്ടികളെ ഇവ ഓടിക്കുന്നത് പതിവാണ്. ഇതുമൂലം രക്ഷകര്‍ത്താക്കള്‍ കടുത്ത ആശങ്കയിലാണ്. പ്രത്യേകിച്ച് കുട്ടികളും വൃദ്ധരായ മാതാപിതാക്കളും മാത്രം വീട്ടിലുള്ള പ്രവാസികള്‍. ഈ പ്രശ്നത്തില്‍ ഒരു നിവേദനം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഇലകമണ്‍ നിവാസികള്‍.
വാര്‍ത്ത അയച്ചത്: മനോജ്