
കതിനവെടിയില് നോമ്പുതുറ; ഭനകാര'മുട്ടില്‍ അത്താഴം
Posted on: 23 Sep 2008

കുട്ടിക്കാലം കൊടിയ ദാരിദ്ര്യത്തിന്േറതായതിനാല് ശൈഖ് മുഹമ്മദ് കാരക്കുന്നിന് മിക്കദിവസവും നോമ്പിന്േറതുപോലെ തന്നെയായിരുന്നു.
സ്കൂള്‍കാലത്ത് നോമ്പനുഷ്ഠിക്കുന്നതിനിടെ ആരുമറിയാതെചെയ്ത ഒരുതെറ്റ് മനസ്സിനെ ഏറെനാള്‍ വേട്ടയാടിയതായി അദ്ദേഹംപറഞ്ഞു. ഗ്രാമത്തില്‍നിന്ന് 11 കിലോമീറ്റര്‍ ദൂരെയുള്ള മഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിലായിരുന്നു പഠനം.
കടുത്ത വേനലിലായിരുന്നു അത്തവണ നോമ്പ്. ഒരുദിവസം സ്കൂള്‍വിട്ട് മടങ്ങുമ്പോള്‍ തൃക്കലങ്ങോട്ടെ പള്ളിപ്പടിക്കടുത്തുള്ള പള്ളിയില്‍ നമസ്കാരത്തിന് കയറി. അംഗശുദ്ധി വരുത്തുന്നതിനിടെ കൂടെനിന്ന ജ്യേഷ്ഠന് അഹമ്മദുകുട്ടി പോലുമറിയാതെ ഒരുകവിള്‍ വെള്ളം കുടിച്ചു.
ആരും അറിഞ്ഞില്ലെങ്കിലും അള്ളാഹു ഇക്കാര്യമറിയുമല്ലോ എന്ന കുറ്റബോധം ഏറെനാള്‍ അദ്ദേഹത്തിന്റെ മനസ്സിനെ പിന്തുടര്ന്നു. വ്രതവേളയില്‍ ഒരുതുള്ളി വെള്ളംപോലും വയറ്റിലെത്താതിരിക്കാന്‍ ഈ സംഭവത്തിനുശേഷം അദ്ദേഹം കണിശത പുലര്‍ത്തുന്നു.
മുഹമ്മദിന്റെ കുട്ടിക്കാലത്ത് നോമ്പിന്റെ അത്താഴസമയം അറിയിക്കുന്നതിന് മുട്ടിവിളിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ഭപാര്ത്തിയക്കാര്' എന്ന പേരിലാണിക്കൂട്ടര് അറിയപ്പെട്ടിരുന്നത്. എടവണ്ണയിലെ പാര്ത്തിയക്കാരുടെ മുട്ടുകേട്ടായിരുന്നു ഇദ്ദേഹത്തിന്റെ ഗ്രാമത്തിലുള്ളവര്‍ അത്താഴം കഴിച്ചിരുന്നത്.
അത്താഴസമയമറിയിക്കുന്നതിന് പള്ളികളില്‍ ഭനകാര' എന്ന പേരിലുള്ള വലിയ ഒരുതരം ചെണ്ടയും മുഴക്കിയിരുന്നു. നമസ്കാര സമയമറിയിക്കാനും നകാര മുഴക്കും. അതിനുശേഷമാണ് ബാങ്കുവിളി.
കാരക്കുന്നിലും സമീപത്തുമുള്ളവര്‍ കതിനവെടിയുടെ ശബ്ദംകേട്ടാണ് നോമ്പവസാനിപ്പിച്ചിരുന്നത്. 15 കിലോമീറ്ററോളം അകലെ മമ്പാട്ടുനിന്നുള്ള വെടിശബ്ദം എല്ലാവരും കാത്തിരിക്കും. ആ സമയത്ത് വെടിശബ്ദം പേടിപ്പെടുത്തുന്ന ഭീകരതയുടെതായിരുന്നില്ല. ആശ്വാസത്തിന്റെ സന്ദേശമായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തു.
നോമ്പുതുറക്കുമ്പോള്‍ മിക്കവാറുംദിവസം കപ്പയും ശര്‍ക്കരചേര്‍ത്ത കട്ടന്കാപ്പിയുമായിരുന്നു അന്ന് കിട്ടിയിരുന്നത്. പക്ഷെ അവയ്ക്ക് ഇന്നത്തെ വിഭവ സമൃദ്ധമായ സദ്യയെക്കാള്‍ രുചിയുണ്ടായിരുന്നു. നോമ്പവസാനിപ്പിക്കുമ്പോഴുള്ള അത്താഴംകൊണ്ട് വയറ് നിറഞ്ഞിരുന്നില്ലെതാണ് കാരണം.
വിശപ്പിന്റെ രുചി അറിയാന്‍ സാധ്യതയില്ലാത്തവരാണ് സമ്പന്നവിഭാഗം. നോമ്പനുഷ്ഠിക്കുന്നതിലൂടെ വിശപ്പും ദാഹവും അനുഭവിച്ചറിഞ്ഞ് ദരിദ്രരോട് കാരുണ്യം വളര്‍ത്തിയെടുക്കാന്‍ റംസാന് വ്രതത്തിലൂടെ അവര്‍ക്ക് സാധിക്കുമെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു.
