റാന്നി ഫാസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാളെ തുടങ്ങും

Posted on: 06 Jan 2015റാന്നി: റാന്നി ഫാസിന്റെ അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനവരി 7,8 തിയ്യതികളില്‍ റാന്നി ഉപാസനാ തിയേറ്ററില്‍ നടക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സാങ്കേതിക സഹകരണത്തോടെ നടക്കുന്ന മേള 7ന് വൈകീട്ട് 6ന് രാജു ഏബ്രഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ബുക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഹരിദാസ് ഇടത്തിട്ട, ജില്ലാ പഞ്ചായത്തംഗം എസ്.ഹരിദാസിന് നല്‍കി പ്രകാശനം ചെയ്യും.
കളേഴ്‌സ് ഓഫ് മൗണ്ടന്‍ ആണ് ഉദ്ഘാടന ചിത്രം. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പൊതുജന ബോധവത്കരണത്തിനായി നിര്‍മ്മിച്ച ലഘുചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പകല്‍ 2ന് ദി റോക്കറ്റ്, 6.30ന് സോബി ഇറ്റ്, 9.15ന് ദി ഗ്രേറ്റ് ബ്യൂട്ടി എന്നീ സിനിമകളും രണ്ടാംദിവസം രാവിലെ 10ന് സത്യജിത്‌ േറയുടെ ചാരുലത, 12.30ന് ലഘുചിത്രങ്ങള്‍, 2.30ന് ദി ഒമര്‍, 6.15ന് ഒരിടത്ത്, 9.15ന് ദി റീഡര്‍ എന്നിവയും പ്രദര്‍ശിപ്പിക്കുമെന്ന് ഫാസ് സെക്രട്ടറി സുനില്‍ മാത്യു, ഫെസ്റ്റിവല്‍ ഡയറക്ടര്‍ എ.ടി.സതീഷ് എന്നിവര്‍ അറിയിച്ചു.


More News from Pathanamthitta