തങ്കമ്മ
പറക്കോട് വടക്ക്: മുഴങ്ങോടിയില്‍ മുകളുവിളവീട്ടില്‍ പരേതനായ ഇടിക്കുള ദാവീദിന്റെ ഭാര്യ തങ്കമ്മ(92) അന്തരിച്ചു. പരേത പെരിങ്ങനാട് പടിഞ്ഞാറ്റേടത്ത് പാണംതുണ്ടില്‍ കുടുംബാംഗമാണ്. മക്കള്‍: മറിയാമ്മ, ഏലിയാമ്മ, ജോണി, രാജു, ലീലാമ്മ, ബാബു,ബെന്നി, സജി. മരുമക്കള്‍: പരേതനായ ബേബി, ജോര്‍ജ്, മേഴ്‌സി, റെയ്ച്ചല്‍, ജോയി, എല്‍സി, മേഴ്‌സി, ആന്‍സി. ശവസംസ്‌കാരം വെള്ളിയാഴ്ച 11ന്‌സെന്റ് പീറ്റേഴ്‌സ് , സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിസെമിത്തേരിയില്‍.
 
കെ.എന്‍.ദേവകിയമ്മ
കവിയൂര്‍: ഞാല്‍ഭാഗം ചമ്പക്കരമഠത്തില്‍ പരേതനായ എം.പി.കൃഷ്ണക്കുറുപ്പിന്റെ ഭാര്യ കെ.എന്‍.ദേവകിയമ്മ (95)അന്തരിച്ചു.മക്കള്‍: സി.കെ.ശാരദാമ്മ,രത്‌നമ്മ എസ്.പിള്ള,സി.കെ.ശശീന്ദ്ര ക്കുറുപ്പ്,സി.കെ.വിശ്വനാഥ ക്കുറുപ്പ്,സി.കെ.രാജശേഖരക്കുറുപ്പ്(സബ് ട്രഷറി,മല്ലപ്പള്ളി),പരേതരായ രാമകൃഷ്ണ പിള്ള,ശാന്തമ്മ ജി.പിള്ള.മരുമക്കള്‍: എം.കെ.ശിവന്‍ പിള്ള,ഭാനുമതിയമ്മ,ടി.വി.അംബികാമണി(ടീച്ചര്‍,എന്‍.എസ്.എസ്.എച്ച്.എസ്.,കുന്നന്താനം),പരേതരായ കെ.എസ്.ഗോപാലകൃഷ്ണ ക്കുറുപ്പ്,സരസ്വതിയമ്മ,വി.ഗോപിനാഥന്‍ പിള്ള.ശവസംസ്‌കാരം വ്യാഴാഴ്ച 11 ന് വീട്ടുവളപ്പില്‍.
 
കെ.കെ.വര്‍ഗീസ്
കല്ലൂപ്പാറ: കടമാന്‍കുളം പകലോമറ്റം കുന്നുംപുറത്ത് കാക്കനാട്ടില്‍ കെ.കെ.വര്‍ഗീസ്(ഉണ്ണൂണ്ണി-94) അന്തരിച്ചു. പരേതന്‍ ഇടവകട്രസ്റ്റി, കുടുംബയോഗം പ്രസിഡന്റ്, പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സാറാമ്മ മണ്ണാറക്കുളഞ്ഞി ചിറ്റയ്ക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: കെ.വി.തോമസ്(റിട്ട. എയര്‍ഫോഴ്‌സ്. റെയില്‍വേ ഉദ്യോഗസ്ഥന്‍), ലിസി, കെ.വി.തോമസ്(റിട്ട. ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ആലപ്പുഴ), കുഞ്ഞൂഞ്ഞമ്മ, കെ.വി.കുര്യന്‍(എന്‍ജിനിയര്‍, സതേണ്‍ റെയില്‍വേ, ചെന്നൈ), ഡോ.ഫാ.ആന്റണി കാക്കനാട്ട്(മലങ്കര കത്തോലിക്കാസഭ സുവിശേഷസംഘം ഡയറക്ടര്‍), റോസമ്മ(സൗദി അറേബ്യ), റെജിവര്‍ഗീസ്(എന്‍ജിനിയര്‍, ഐ.എസ്.ആര്‍,ഒ., തിരുവനന്തപുരം). മരുമക്കള്‍: കുഞ്ഞൂഞ്ഞമ്മ(റിട്ട. അധ്യാപിക, സെന്റ്‌തെരേസാസ് എച്ച്.എസ്., ചെങ്ങരൂര്‍), രാജു പാരുമണ്ണില്‍(മാതാഗ്ലൂസ് ഹൗസ്, വെണ്ണിക്കുളം), ലിസി, രാജന്‍ കുളത്തൂര്‍, മേവിസ്(എസ്.ഐ.ബി. ചെന്നൈ), കുഞ്ഞുമോന്‍ തങ്ങളത്തില്‍(സൗദി), ബിന്ദു(സതേണ്‍ റെയില്‍വേ, തിരുവനന്തപുരം). ശവസംസ്‌കാരം വെള്ളിയാഴ്ച 1.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ആര്‍ച്ച് ബിഷപ്പ്‌തോമസ് മാര്‍കൂറിലോസിന്റെ കാര്‍മ്മികത്വത്തില്‍ കടമാന്‍കുളം തിരുഹൃദയകാത്തോലിക്കാ പള്ളിസെമിത്തേരിയില്‍.
 
കെ.ഹര്‍ഷന്‍
കൊടുമണ്‍: അങ്ങാടിക്കല്‍വടക്ക് കുറുന്തോട്ടയ്യത്ത് കെ.ഹര്‍ഷന്‍(65) അന്തരിച്ചു. ഭാര്യ: അമ്പിളി ചിറ്റാര്‍ വെള്ളിക്കുന്നില്‍ കുടുംബാംഗം. മക്കള്‍: വിഷ്ണു(യു.കെ.), കൃഷ്ണന്‍(യു.എസ്.റ്റി., ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം). മരുമക്കള്‍: ഇന്ദുലേഖ റാം, ആര്യ. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന്.
 
തങ്കമ്മ പാപ്പച്ചന്‍
റാന്നി: ചെത്തോങ്കര ചിറയ്ക്കല്‍ പരേതനായ മത്തായി പാപ്പച്ചന്റെ ഭാര്യ തങ്കമ്മ പാപ്പച്ചന്‍(84) അന്തരിച്ചു. മണ്ണാറക്കുളഞ്ഞി കാക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍: ലാലു, ജയിംസ്, ജയ്‌സണ്‍(സ്‌ക്രീന്‍ പോയിന്റ്, റാന്നി). മരുമക്കള്‍: ജോയി, ജോളി, സോജി. ശവസംസ്‌കാരം വെള്ളിയാഴ്ച 1ന് പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമ്മാപള്ളി സെമിത്തേരിയില്‍.
 
ഖദീജാബീവി
അതിരമ്പുഴ: തായ്മടത്തില്‍ പരേതനായ ടി.എ.ഹസ്സനാര്‍ റാവുത്തറുടെ ഭാര്യ ഖദീജാബീവി(85) അന്തരിച്ചു. മക്കള്‍: നസീര്‍ ഹസ്സന്‍, നബീസാബാവ, സക്കീന കാസിം, നിസ്താര്‍ ഹസ്സന്‍(ബിസിനസ് കണ്‍സള്‍ട്ടന്റ്). മരുമക്കള്‍: എം.എം. ബാവ, പരേതനായ എ.എച്ച്. കാസിം, മുംതാസ് നസീര്‍, ബിമിന നിസ്താര്‍.
 
ശങ്കരിയമ്മ
പന്തളം: പൂഴിക്കാട് തച്ചിരേത്ത് രാഘവന്‍പിള്ളയുടെ ഭാര്യ നൂറനാട് കളീക്കല്‍കിഴക്കേതില്‍ കുടുംബാംഗം ശങ്കരിയമ്മ(80) അന്തരിച്ചു. മക്കള്‍: അഡ്വ. ആര്‍.ചന്ദ്രന്‍(മുന്‍ ഗവ.പ്ലൂഡര്‍, പത്തനംതിട്ട), ആര്‍.രാജേന്ദ്രന്‍(പ്രോഗ്രാം എഡിറ്റിങ്, ദൂരദര്‍ശന്‍, തിരുവനന്തപുരം), ചന്ദ്രിക(എസ്.ബി.ടി.,ചെന്നൈ). മരുമക്കള്‍: ആര്‍.ശ്രീലത(എന്‍.എസ്.എസ്.ഇംഗ്ലൂഷ് മീഡിയം, യു.പി.സ്‌കൂള്‍, പന്തളം), ബീനാരാജേന്ദ്രന്‍, സുരേഷ്(ഐ.ഒ.ബി., ചെന്നൈ). ശവസംസ്‌കാരം വ്യാഴാഴ്ച 11.30ന് വീട്ടുവളപ്പില്‍.
 
കെ.ജി.ഗോപിനാഥന്‍നായര്‍
പന്തളം: റിട്ട. ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ തോന്നല്ലൂര്‍ കാത്താടിയില്‍ കെ.ജി.ഗോപിനാഥന്‍നായര്‍(65) അന്തരിച്ചു. ഭാര്യ: അജിതാകുമാരി. മക്കള്‍: സിന്ധു ജി.നായര്‍, സന്ധ്യ. മരുമക്കള്‍: അജിത്ത്, ബീനീഷ്. ശവസംസ്‌കാരം വ്യാഴാഴ്ച 3ന് വീട്ടുവളപ്പില്‍.