സുരേഷ് കുമാര്‍
ലക്കിടി:
പാലപ്പുറം എസ്.ആര്‍.കെ. നഗറില്‍ ആട്ടീരി വീട്ടില്‍ (കൃഷ്ണ വിഹാര്‍) രുക്മിണി അമ്മയുടെ മകന്‍ സുരേഷ് കുമാര്‍ (45) അന്തരിച്ചു. സഹോദരങ്ങള്‍: രാജലക്ഷ്മി, ജ്യോതികുമാരി, മോഹനകൃഷ്ണന്‍, ശ്രീകുമാര്‍, ശ്രീനിവാസന്‍ (ശ്രീകൃഷ്ണ മെഡിക്കല്‍സ്, ലക്കടി കൂട്ടുപാത). ശവസംസ്‌കാരം വ്യാഴാഴ്ച 9.30ന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍.
 
ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
കൂറ്റനാട്:
കൂറ്റനാട്-പട്ടാമ്പി പാതയില്‍ ബൈക്കില്‍ ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൂറ്റനാട് വടക്കേതില്‍ വീട്ടില്‍ അലി (64) ആണ് മരിച്ചത്. എളവാതുക്കല്‍ ക്ഷേത്രറോഡിന് സമീപം ബുധനാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. ഗുരുവായൂരില്‍നിന്ന് പാലക്കാട്ടേയ്ക്ക് പോവുകയായിരുന്ന സ്വകാര്യബസ് മുന്നിലുണ്ടായിരുന്ന ബൈക്കിലിടിച്ചു. ആസ്​പത്രിയിലേക്കുള്ള വഴിയില്‍ അലി മരിച്ചു. ഭാര്യ: സെക്കീന. മക്കള്‍: ഉസ്മാന്‍, റിയാസ്. മരുമകള്‍: ഷഹന.
 
വേണു
തൃപ്പാളൂര്‍:
കൂട്ടമൂച്ചിയില്‍ എം. വേണു (67) അന്തരിച്ചു. ഭാര്യ: േവശു. മക്കള്‍: ജയപാലന്‍, ജയപ്രകാശന്‍, സിന്ധു, മണികണ്ഠന്‍, പരേതയായ ലത. മരുമക്കള്‍: രാധാകൃഷ്ണന്‍, നിഷ, സിന്ധു. സഹോദരങ്ങള്‍: വേശു, കേശവന്‍, സുകുമാരന്‍, രുക്മിണി, വത്സല.
 
മാധവി
ചിറ്റില്ലഞ്ചേരി:
മേലാര്‍കോട് തെക്കുംപുറം വാസുവിന്റെ ഭാര്യ മാധവി (47) അന്തരിച്ചു. മക്കള്‍: വിജു, വിമ. മരുമകന്‍: സജിത്ത്. സഹോദരങ്ങള്‍: കുഞ്ച, കമലാക്ഷി, രുക്മിണി, ജാനകി.
 
ജമാലൂട്ടി ഹാജി
അമ്പലപ്പാറ: െതാഴുത്തിങ്കല്‍ ജമാലൂട്ടി ഹാജി (72) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുള്‍ നാസര്‍, പരീക്കുട്ടി, അഷറഫ്, സുബൈര്‍ (നാലുപേരും സലാല), തസ്ലീം താജ്, സുനീറ. മരുമക്കള്‍: അശ്‌റഫ് (സലാല), മൈമൂന, റഹ്മത്ത്, റഫീന, സൈനബ. ഖബറടക്കം വ്യാഴാഴ്ച ഒമ്പതിന് ചുനങ്ങാട് മലപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
 
മണികണ്ഠന്‍
നെന്മാറ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. വക്കാവവീട്ടില്‍ കൃഷ്ണന്‍ ചെട്ട്യാരുടെ മകന്‍ മണികണ്ഠന്‍ (36) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. രണ്ടാഴ്ചയായി തൃശ്ശൂര്‍ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: അനിത.
സഹോദരങ്ങള്‍: കണ്ണമ്മ, മുരുകന്‍, ഗുരുവായൂരപ്പന്‍, വസന്ത. അമ്മ: മായാവതി.
 
ബഷീര്‍
എടത്തനാട്ടുകര: കഴിഞ്ഞദിവസം ദുബായിലെ ജോലിസ്ഥലത്ത് മരിച്ച എടത്തനാട്ടുകര സ്വദേശിയായ യുവാവിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടില്‍ ഖബറടക്കും.
എടത്തനാട്ടുകര വട്ടമണ്ണപുറത്തെ നാലകത്ത്വീട്ടില്‍ പരേതരായ മുഹമ്മദിന്റെയും നഫീസയുടെയും മകന്‍ ബഷീര്‍ (46) ആണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ദുബായിയിലെ സ്വകാര്യ ആസ്​പത്രിയില്‍ മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ജോലിസ്ഥലത്തുനിന്ന് മസ്തിഷ്!ക്കാഘാതത്തെത്തുടര്‍ന്നാണ് ബഷീറിനെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.
ദുബായില്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവറായി ജോലിചെയ്യുന്ന ബഷീര്‍ 49 ദിവസം മുമ്പാണ് നാട്ടില്‍നിന്ന് ജോലിക്കുപോയത്.
മൃതദേഹം വ്യാഴാഴ്ച വട്ടമണ്ണപുറം അണയംകോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഭാര്യ: ബള്‍ക്കീസ്. മക്കള്‍: ഫര്‍സാന, ഫര്‍സാദ്, ഫസ്മിന, ഫാസിയ. മരുമകന്‍: സഫീര്‍ (റിയാദ്). സഹോദരങ്ങള്‍: മുഹമ്മദാലി, കബീര്‍, സാജിദ് ബാബു, ജമീല, സല്‍മ, ഹൈറുന്നീസ.
 
ജമീല
വടക്കഞ്ചേരി: കാരയങ്കാട് ഗാന്ധിനഗര്‍ വി.എം.ആര്‍. ഹൗസില്‍ വി.എ. മുഹമ്മദ്‌സാലിയുടെ ഭാര്യ ജമീല (56) അന്തരിച്ചു. മക്കള്‍: മുഹമ്മദ് റഫീഖ്, ഫൗജാമ, സൗജത്ത്, റഹ്മത്ത്, സീനത്ത്, സെലീന, റംലത്ത്. മരുമക്കള്‍: മുസ്തഫ, റഫീഖ്, കാജാഹുസൈന്‍, ഹക്കീം, റൗഫു, റഷീദ്.
 
ചെറിയ കുഞ്ഞഹമ്മദ്
ശ്രീകൃഷ്ണപുരം: കരിമ്പുഴ കരിപ്പമണ്ണ പനക്കത്തോട്ടത്തില്‍ ചെറിയ കുഞ്ഞഹമ്മദ് (90) അന്തരിച്ചു. മക്കള്‍: ചെറിയ കാസിം, ചേക്കുണ്ണി, അലവി, സിദ്ദിഖ്, അസീസ്, ഹമീദ്, ബീവി, മൈമൂന. മരുമക്കള്‍: പാത്തുമ്മ, ഖദീജ, ആയിഷ, ഷമീറ, കുഞ്ഞുബീവി, റജീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9ന് കരിപ്പമണ്ണ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
 
കുഞ്ചി
കൊല്ലങ്കോട്: ചൂരിക്കാട് വീട്ടില്‍ പരേതനായ കണ്ടന്റെ ഭാര്യ കുഞ്ചി (83) അന്തരിച്ചു. മക്കള്‍: പെരുമാള്‍, ഈച്ചരന്‍, ഭാസ്‌കരന്‍, നാരായണന്‍.
 
രാമന്‍
കൊല്ലങ്കോട്: ആനമാറി കോട്ടയമ്പലം രാമന്‍ (60) അന്തരിച്ചു. ഭാര്യ: പരേതയായ വള്ളിക്കുട്ടി. മക്കള്‍: സിന്ധു, ബിന്ദു, ശിവദാസന്‍. മരുമക്കള്‍: മുത്തു, ശിവദാസ്, ഷീജ.
 
കൃഷ്ണന്‍
വാണിയംകുളം: പനയൂര്‍ വണ്ടികുന്നത്ത് കൃഷ്ണന്‍ (68) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: പ്രസന്ന, പ്രസീത, പ്രമീള, പ്രജിത, പ്രവീണ്‍. മരുമക്കള്‍: മോഹന്‍ദാസ്, അരവിന്ദന്‍, രാജന്‍, സുന്ദരന്‍, അജിത.
 
ചാമിയാര്‍
കാവശ്ശേരി: കഴനി കല്ലേപ്പുള്ളി കുണ്ടുതൊടിയില്‍ ചാമിയാര്‍ (76) അന്തരിച്ചു. ഭാര്യ: അമ്മിണി. മക്കള്‍: കുഞ്ഞു, ചെന്താമര, പ്രേമ, പങ്കജം, ഉണ്ണിക്കൃഷ്ണന്‍, ബാലകൃഷ്ണന്‍. മരുമക്കള്‍: പരേതനായ കുമാരന്‍, മുരുകന്‍, സത്യമൂര്‍ത്തി, ബിന്ദു, സുധ. സഹോദരങ്ങള്‍: നാരായണന്‍, രവി.
 
രുക്മിണിയമ്മ
ഒറ്റപ്പാലം: പരേതനായ തെക്കേപോഴത്ത് അച്യുതന്‍നായരുടെ ഭാര്യ ഏലംകുളത്ത് രുക്മിണിയമ്മ (75) അന്തരിച്ചു. സഹോദരന്‍: ഉണ്ണിക്കൃഷ്ണന്‍നായര്‍.
 
കൃഷ്ണകുമാര്‍
മാത്തൂര്‍: കാണൂര്‍തൊടി രാമനുണ്ണി ആശാരിയുടെ മകന്‍ കൃഷ്ണകുമാര്‍ (29) അന്തരിച്ചു. അമ്മ: സുലോചന. സഹോദരങ്ങള്‍: പ്രസാദ്, ഹരിദാസ്, പ്രസന്ന, പ്രമീള, കൃഷ്ണവേണി, രമണി.
 
ശാരദ
പാലക്കാട്: എടത്തറ മാനംതൊടിവീട്ടില്‍ വാസുദേവന്റെ ഭാര്യ ശാരദ (55) അന്തരിച്ചു. മക്കള്‍: രമേഷ് (ദാസന്‍), രതീഷ്, രാജേഷ്. മരുമക്കള്‍: രജിത രമേഷ്, ജീജ രതീഷ്.
 
രാമകൃഷ്ണന്‍
പല്ലശ്ശന: താമരപാടം കെ. രാമകൃഷ്ണന്‍ (85) അന്തരിച്ചു. ഭാര്യ: സരോജനി. മക്കള്‍: പത്മജന്‍, ബീന, വിനോദ്. മരുമക്കള്‍: സബിത, ഷാജി, നിത. സഹോദരങ്ങള്‍: പ്രഭാകരന്‍, കമലാക്ഷി. ശവസംസ്‌കാരം വ്യാഴാഴ്ച 9ന് ചിറ്റൂര്‍ വൈദ്യുത ശ്മശാനത്തില്‍.
 
ചിന്ന
പാലക്കാട്: വേനോലി നെല്ലിക്കല്‍പറമ്പ് പരേതനായ നാരായണന്റെ ഭാര്യ ചിന്ന (94) ഊട്ടിയില്‍ അന്തരിച്ചു. മകന്‍: ഉണ്ണിക്കൃഷ്ണന്‍. മരുമകള്‍: ശാന്ത.