തിരുവനന്തപുരം: മൂന്നാറില്‍ തോട്ടം മാനേജ്‌മെന്റിന്റെ സൗജന്യം പറ്റുന്ന ഒരാള്‍ പോലും സി.ഐ.ടി.യു. നേതൃത്വത്തിലില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇതു മറച്ചുെവച്ചാണ് പ്രചാരണം. കണ്ണന്‍ ദേവന്‍ തോട്ടത്തില്‍ സി.ഐ.ടി.യു. മൂന്നാം സ്ഥാനത്താണ്. 2006ല്‍ മാത്രമാണ് സി.ഐ.ടി.യു.വിന് അംഗീകാരം ലഭിച്ചത്. നിലവില്‍ അംഗീകാരമുള്ള യൂണിയനുകളും മാനേജ്‌മെന്റും സി.ഐ.ടി.യു.വിന് അംഗീകാരം ലഭിക്കുന്നതിനെ എതിര്‍ക്കുകയായിരുന്നുവെന്നും സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
2014-15 വര്‍ഷത്തെ ബോണസ് സംബന്ധിച്ച മാനേജ്‌മെന്റ് തീരുമാനം സി.ഐ.ടി.യു. അംഗീകരിച്ചിട്ടില്ല. ആരും ബോണസ് വാങ്ങരുതെന്ന നിലപാടാണ് സി.ഐ.ടി.യു. കൈക്കൊണ്ടത്. ന്യായമായ ബോണസ് നേടിയെടുക്കാന്‍ പ്രക്ഷോഭം നടത്തണമെന്നതാണ് സി.ഐ.ടി.യു. സ്വീകരിച്ച നിലപാടെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.