കേരള ലളിതകലാഅക്കാദമിയുടെ ലളിതകലാപുരസ്‌കാരദാനവും ഫെലോഷിപ്പ് വിതരണവും മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.െപ്രാഫ.ടെന്‍സിങ് ജോസഫ് ,എം.കെ. ഷിബു ,കെ.എ. ഫ്രാന്‍സിസ് ,കെ.കെ. രാജപ്പന്‍ ,എന്‍.എന്‍. റിംസണ്‍ ,െപ്രാഫ.കാട്ടൂര്‍ നാരായണപിള്ള , മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ,ചിത്രാ കൃഷ്ണന്‍കുട്ടി , തോമസ് ജേക്കബ് ,ടി.ആര്‍. ഉദയകുമാര്‍ എന്നിവര്‍ സമീപം
കോട്ടയം: കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് ഈ മാസം ആഗോള കലാഗ്രാമം തുറക്കുന്നതോടെ ചിത്ര-ശില്പകലാകാരന്മാര്‍ക്ക് പുതിയ സാധ്യതകള്‍ ഒരുങ്ങുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ്. കേരള ലളിതകലാഅക്കാദമിയുടെ ലളിതകലാപുരസ്‌കാരവും ഫെലോഷിപ്പും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജാ രവിവര്‍മ്മയുടെ ജന്മനാടായ കിളിമാനൂരില്‍ രാജാരവിവര്‍മ്മസ്മാരക ആര്‍ട്ട് ഗാലറിയും മ്യൂസിയവുംകായംകുളത്ത് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അക്കാദമി അടക്കം പല കാര്യങ്ങള്‍ക്കും തുടക്കമിടാന്‍ കഴിഞ്ഞത് വലിയ നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ചിത്രകലാമേഖലയിലെ സമഗ്രപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുള്ള ലളിതാകലാപുരസ്‌കാരം ലളിതകലാഅക്കാദമി മുന്‍ചെയര്‍മാനും ചിത്രകാരനുമായ കെ.എ. ഫ്രാന്‍സിസിന് സമ്മാനിച്ചു. 30,000 രൂപയുംപ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. പ്രമുഖശില്പി എന്‍.എന്‍. റിംസണ്‍, ചിത്രകാരന്‍ കെ.കെ. രാജപ്പന്‍ എന്നിവര്‍ക്കാണ് ഫെലോഷിപ്പ് നല്‍കിയത്. 40,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് ഫെലോഷിപ്പ്.മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അക്കാദമി ചെയര്‍മാന്‍ െപ്രാഫ.കാട്ടൂര്‍ നാരായണപിള്ള, തോമസ് ജേക്കബ്, െപ്രാഫ.ടെന്‍സിങ് ജോസഫ്, അക്കാദമി വൈസ് ചെയര്‍മാന്‍ ചിത്രാ കൃഷ്ണന്‍കുട്ടി, അക്കാദമി സെക്രട്ടറി എം.കെ. ഷിബു ,പുരസ്‌കാരജേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.