കൊച്ചി: പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ മോട്ടിന്റെ നേതൃത്വത്തിലുള്ള ചാര്‍ട്ടര്‍ സ്‌കൂള്‍ കാക്കനാടിന് സമീപം പുക്കാട്ടുപടിയില്‍ നവംബറില്‍ പ്രവര്‍ത്തനം തുടങ്ങും. ഇന്റര്‍നാഷണല്‍ സ്‌കൂളുകളുടെ മാതൃകയിലാണ് ചാര്‍ട്ടര്‍ സ്‌കൂള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
പ്രീ-കെ.ജി., എല്‍.കെ.ജി., യു.കെ.ജി., ഗ്രേഡ് ഒന്ന് ക്ലാസുകളാണ് നവംബറില്‍ തുടങ്ങുന്നത്. ഗ്രേഡ് രണ്ട് മുതല്‍ ഏഴു വരെയുള്ള ക്ലാസുകള്‍ 2016 ജൂണില്‍ ആരംഭിക്കും. അഡ്മിഷന്‍ തുടങ്ങി. സി.ബി.എസ്.ഇ. സിലബസ്സിലാണ് ക്ലാസുകള്‍. ഹൈസ്‌കൂള്‍ മുതല്‍ ഇന്റര്‍നാഷണല്‍ സിലബസുമുണ്ടാവുമെന്ന് സ്‌കൂള്‍ ഡീനും ഡയറക്ടറുമായ മോളി സിറില്‍ അറിയിച്ചു.