തിരുവനന്തപുരം: തെരുവുനായ്ക്കളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ വേദി കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ സംഘടിപ്പിക്കുന്നു. സത്യസായി ഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സിനിമാ നിരൂപകന്‍ പി.ജി.സദാനന്ദന്‍, സംവിധായകന്‍ അരുണ്‍ ഭാസ്‌കര്‍, കാര്‍ട്ടൂണിസ്റ്റ് ജി.ഹരി, സംവിധായകന്‍ സി.വി.പ്രേംകുമാര്‍, എം.പി.സാജു, മധു കൊട്ടാരത്തില്‍, മോളി സ്റ്റാന്‍ലി തുടങ്ങിയവര്‍ പങ്കെടുത്തു.