തിരുവനന്തപുരം: മൂന്നാറിലെ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം കേരളത്തിലെ ഇടതു-വലത് രാഷ്ട്രീയപാര്‍ട്ടികളുടെയും അവരുടെ തൊഴിലാളി സംഘടനകളുടെയും തനിനിറം വെളിച്ചത്തുകൊണ്ടുവരാന്‍ സഹായകരമായെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കുത്തക മുതലാളിമാരില്‍നിന്ന് പ്രതിഫലം വാങ്ങി പാവപ്പെട്ട തൊഴിലാളികളെ അരനൂറ്റാണ്ടിലധികമായി വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നു നേതാക്കള്‍. തോട്ടം മുതലാളിമാരില്‍ നിന്ന് അച്ചാരം വാങ്ങിയവരുടെ പേരുവിവരങ്ങള്‍ തൊഴിലാളികള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് - അദ്ദേഹം പറഞ്ഞു.

മൂന്നാറില്‍ സമരം ചെയ്യുന്ന തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി 16ന് സംസ്ഥാന വ്യാപകമായി 'മൂന്നാര്‍ ഐക്യദാര്‍ഢ്യ' ദിനമായി ആചരിക്കുമെന്ന് മുരളീധരന്‍ അറിയിച്ചു.