സു... സു... സുധി വാല്മീകം

ജയസൂര്യ, മുകേഷ്, അജുവര്‍ഗീസ്
എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം
ചെയ്യുന്ന ചിത്രമാണ് 'സു... സു...
സുധി വാല്മീകം'. ഡ്രീംസ് ആന്‍ഡ്
ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ശിവദ നായികയാവുന്നു. ശരത്, ഇര്‍ഷാദ്, അര്‍ജുന്‍, ടി.ജി. രവി,
സുനില്‍ സുഖദ, കെ.പി.എ.സി. ലളിത, സുജ മേനോന്‍, സതി പ്രേംജി, ബേബി താര, രഞ്ജിത്ത് ശങ്കര്‍ തുടങ്ങിയവരുമുണ്ട്. കഥ: സുധീന്ദ്രന്‍ അവിട്ടത്തൂര്‍. തിരക്കഥ: രഞ്ജിത്ത് ശങ്കര്‍, അഭയകുമാര്‍. സംഭാഷണം: രഞ്ജിത്ത് ശങ്കര്‍. ഗാനരചന: സന്തോഷ് വര്‍മ. സംഗീതം: ബിജിബാല്‍.

ലൈഫ് ഓഫ് ജോസൂട്ടി


ദിലീപ്, രചനാ നാരായണന്‍കുട്ടി
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം
ചെയ്യുന്ന 'ലൈഫ് ഓഫ് ജോസൂട്ടി' ഈറോസ് ഇന്റര്‍നാഷണല്‍ സപ്തംബര്‍ 18ന് തിയേറ്ററിലെത്തിക്കുന്നു.
കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, സുനില്‍ സുഖദ, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഈറോസ് ഇന്റര്‍നാഷണല്‍ മീഡിയ ആദ്യമായി അവതരിപ്പിക്കുന്ന മലയാള സിനിമയാണ് 'ലൈഫ് ഓഫ് ജോസൂട്ടി'. ജയലാലിന്റെ കഥയ്ക്ക് രാജേഷ് വര്‍മ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഗാനരചന സന്തോഷ് വര്‍മ, സംഗീതം അനില്‍ ജോണ്‍സണ്‍.

മുത്തുഗൗവ്


വിജയ്ബാബു, സാന്ദ്രാ തോമസ്
എന്നിവരുടെ ഫ്രൈഡേ ഫിലിം ഹൗസും കാര്‍ണിവല്‍ ഗ്രൂപ്പും സഹകരിച്ച് നിര്‍മിക്കുന്ന സിനിമയാണ് വിപിന്‍ദാസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'മുത്തുഗൗവ്'. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ നായകനാകുന്ന ചിത്രമാണിത്. നിരഞ്ജനാ അനൂപാണ് നായിക. വിജയ് ബാബു മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവര്‍ക്കുപുറമേ പ്രമുഖ താരങ്ങളുമുണ്ട്. കാര്‍ണിവല്‍ ഗ്രൂപ്പ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

എന്ന്, നിന്റെ മൊയ്തീന്‍


പൃഥ്വിരാജ്, പാര്‍വതി മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി
നവാഗതനായ ആര്‍.എസ്. വിമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്ന്, നിന്റെ മൊയ്തീന്‍' സപ്തംബര്‍ 18ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തിയേറ്ററിലെത്തിക്കുന്നു. ബാല, ടോവിനോ തോമസ്സ്, സായ്കുമാര്‍, ശശികുമാര്‍, സുധീഷ്, ശിവജി ഗുരുവായൂര്‍, സുബീഷ്, നന്ദനുണ്ണി, ലെന, സിജാറോസ്, ദേവീ അജിത്, സുരഭി, ശില്പരാജ്, കലാരഞ്ജിനി, സ്വാതി, കോഴിക്കോട് രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ന്യൂട്ടന്‍ മൂവീസിന്റെ ബാനറില്‍ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാജി തോമസ്സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍ നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ്, രമേഷ് നാരായണന്‍, എം. ജയചന്ദ്രന്‍, ഗോപി സുന്ദര്‍ എന്നിവരാണ് ഗാന ശില്പികള്‍.