കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഒരുവര്‍ഷത്തോളമായി ആഘോഷിക്കുന്ന രജതജൂബിലി ഇരുപത്തഞ്ചിന കര്‍മപദ്ധതികളുടെ സമാപനം മുഅല്ലിം ദേശീയസമ്മേളനമായി ഏപ്രില്‍ നാലിന് കോഴിക്കോട്ടു നടക്കും.
സ്വാഗതസംഘയോഗം ചെയര്‍മാന്‍ സയ്യിദലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. 25 അധ്യാപകര്‍ക്കുള്ള ഭവനനിര്‍മാണസഹായം, 25 രോഗികള്‍ക്കുള്ള സഹായം, 25 അധ്യാപകരെ ആദരിക്കല്‍, 25 മദ്രസകള്‍ക്കുള്ള സഹായം എന്നിവ സമ്മേളനത്തില്‍ വിതരണം ചെയ്യും. മുഅല്ലിമീന്‍ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ഇസ്ലാമികസാഹിത്യകാരന്‍ കോടമ്പുഴ ബാവ മുസ്ലിയാര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
യോഗത്തില്‍ അബൂഹനീഫുല്‍ ഫൈസി തെന്നല, വി.പി.എം.ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, വി.ടി.അബ്ദുള്ളക്കോയ, റഹ്മത്തുള്ള സഖാഫി എളമരം, നാസര്‍ ചെറുവാടി, ഒ.എം.തരുവണ, അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍ എന്നിവര്‍ സംസാരിച്ചു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സ്വാഗതവും യൂസുഫ് സഖാഫി നന്ദിയും പറഞ്ഞു.