അവസാന വര്‍ഷ ബി.എ. (വിദൂര വിദ്യാഭ്യാസം) പരീക്ഷാഫലം

കണ്ണൂര്‍ സര്‍വകലാശാലയുടെ അവസാന വര്‍ഷ ബി.എ. (വിദൂര വിദ്യാഭ്യാസം) ഡിഗ്രിയുടെ (2010ഉം അതിനു മുന്‍പുമുള്ള അഡ്മിഷന്‍ - നോണ്‍ ഗ്രേഡിംഗ് ഉള്‍പ്പെടെ - മാര്‍ച്ച് 2015) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനഃപരിശോധന / സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകള്‍ സപ്തംബര്‍ 22 വരെ സ്വീകരിക്കും.


നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷ സപ്തംബര്‍ 17ന്

മാറ്റിവെച്ച നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിഗ്രി (റഗുലര്‍ / സപ്ലിമെന്ററി - ഫിബ്രവരി 2015) പരീക്ഷ സപ്തംബര്‍ 17ന് നടത്തുന്നതാണ്.


അഫ്‌സല്‍-ഉല്‍-ഉലമ മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡ് വിതരണം

2015 ഏപ്രിലില്‍ നടത്തിയ രണ്ടാം വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി (സപ്ലിമെന്ററി) പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ / ഗ്രേഡ് കാര്‍ഡുകള്‍ സപ്തംബര്‍ 11 മുതല്‍ സര്‍വകലാശാലയില്‍ നിന്നും വിതരണം ചെയ്യുന്നതാണ്.


ബി.എസ്.സി (എം.ആര്‍.ടി) പ്രായോഗിക പരീക്ഷ/വൈവ വോസി

മൂന്നാം വര്‍ഷ ബി.എസ്.സി (എം.ആര്‍.ടി) ഡിഗ്രി (റഗുലര്‍ - 2012 അഡ്മിഷന്‍ - സപ്തംബര്‍ 2014) യുടെ  പ്രായോഗിക പരീക്ഷ / വൈവ വോസി സപ്തംബര്‍ 18ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍  വെച്ച് നടത്തുന്നതാണ്.  രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ കോളേജുമായി ബന്ധപ്പെടുക.


ഡിഗ്രി ഏകജാലക പ്രവേശനം: സ്‌പോട്ട് അഡ്മിഷന്‍ 
സ്‌പോട്ട് അഡ്മിഷന്‍ വഴി ഡിഗ്രിക്ക് പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ ഫീസ് അടക്കുന്നതിനുള്ള ചലാന്‍ ബന്ധപ്പെട്ട കോളജുകള്‍ അവരുടെ കോളേജ് ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.  പ്രസ്തുത ചലാന്‍ വഴി എസ്.ബി.ടി.യില്‍ പണമടച്ച ശേഷം വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണം.


പിഎച്ച്ഡി പ്രവേശനപരീക്ഷ

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ 2015-16 വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് 15.07.2015 തിയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷ 2015 സപ്തംബര്‍ 20-ാം തീയതി (ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ സര്‍വകലാശാലയുടെ മാങ്ങാട്ട്പറമ്പ് കേമ്പസിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ വച്ച് നടത്തുന്നതാണ്. പ്രവേശന പരീക്ഷ ആവശ്യമുള്ളവരുടെ വിഷയം തിരിച്ചുള്ള പേരുവിവരം യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ 10-ാം തീയതിമുതല്‍ ലഭ്യമാകും. ആയത് സംബന്ധിച്ച് പരാതിയെന്തെങ്കിലും ഉണ്ടെങ്കില്‍ 12-ാം തീയതിക്കുമുമ്പായി അറിയിക്കേണ്ടതാണ്. (ഫോണ്‍: 0497 2715345).  പരീക്ഷക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ 12.09.2015 മുതല്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതും ഫോട്ടോ പതിച്ച്  അറ്റസ്റ്റ് ചെയ്ത് പരീക്ഷാസമയത്ത് ഹാജരാക്കേണ്ടതുമാണ്. (www.kannuruniversity.ac.in)