ഡി.എസ്.ടി.എ. സംസ്ഥാന സമ്മേളനം 18, 19 തിയ്യതികളില്‍ പെരുന്നയില്‍

Posted on: 15 Sep 2015



ചങ്ങനാശ്ശേരി: ഡെമോക്രാറ്റിക് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(ഡി.എസ്.ടി.എ.) 32-ാം സംസ്ഥാന സമ്മേളനവും അവാര്‍ഡുദാനവും സപ്തംബര്‍ 18, 19 തിയ്യതികളില്‍ പെരുന്ന മന്നത്തു പാര്‍വതിയമ്മ ഓഡിറ്റോറിയത്തില്‍ നടക്കും. 18നു രാവിലെ 11നു നടക്കുന്ന വിദ്യാഭ്യാസസെമിനാര്‍ എന്‍.എസ്.എസ്. ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറി കെ.ആര്‍.രാജന്‍ ഉദ്ഘാടനംചെയ്യും. എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ മണക്കാല ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
19ന് രാവിലെ 10.45ന് പൊതുസമ്മേളന ഉദ്ഘാടനവും അവാര്‍ഡുദാനവും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നിര്‍വഹിക്കും. ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിക്കും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam






 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/