എബ്രഹാം ജോര്‍ജ് വീണ്ടും കെ.ടി.എം. പ്രസിഡന്റ്
Posted on: 15 Sep 2015
കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ട് (കെ.ടി.എം.) സൊസൈറ്റി പ്രസിഡന്റായി ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എബ്രഹാം ജോര്‍ജ് (ജോണി) രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
കെ.ടി.എം. സൊസൈറ്റിയുടെ പതിനഞ്ചാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സെക്രട്ടറിയായി ജോസ് മാത്യു, ട്രഷററായി ജോസ് പ്രദീപ് എന്നിവരെയും തിരഞ്ഞെടുത്തു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam