താന്‍ ഗ്രൂപ്പിസത്തിന്റെ ഇരയെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍

Posted on: 15 Sep 2015



കൊച്ചി: കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്റെ ഇരയാണ് താനെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയ് തോമസ്. കണ്‍സ്യൂമര്‍ ഫെഡ്‌ െചയര്‍മാന്‍ സ്ഥാനത്ത് നിയോഗിച്ചത് രമേശ് ചെന്നിത്തലയാണ്. പദവിയില്‍ കടിച്ചുതൂങ്ങാന്‍ താത്പര്യമില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയുമെന്നും ജോയി തോമസ് പ്രതികരിച്ചു.തന്നെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് വിഷമമുണ്ടാക്കി. സതീശന്‍ പാച്ചേനി കാര്യങ്ങള്‍ പഠിക്കാതെയാണ് തനിക്കെതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ടോമിന്‍ ജെ. തച്ചങ്കരിയുടേയും തന്റേയും ട്രാക്ക് റെക്കോഡ് എല്ലാവര്‍ക്കും അറിയാം. കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി നടക്കുന്നുവെന്നാണ് തച്ചങ്കരി പറയുന്നത്. യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥരെ കൊണ്ട് തനിക്ക് വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ഉണ്ടാക്കുകയാണ് തച്ചങ്കരി ചെയ്തത്. ഇതു സംബന്ധിച്ച് ഏതന്വേഷണവും സ്വാഗതാര്‍ഹമാണ്. തന്റെ കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് മികച്ച പ്രകടനം കാഴ്ചവച്ചെന്നും സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക കിട്ടാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനെ പ്രതിസന്ധിയിലാക്കിയതെന്നും ജോയി തോമസ് പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam






 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/