ഓപ്പര്‍ച്യൂണിറ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാം 25ന്‌

Posted on: 22 Apr 2015കൊച്ചി: യങ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച അബാദ് പ്ലാസയില്‍ ഓപ്പര്‍ച്യൂണിറ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാം സംഘടിക്കുന്നു. യുവസംരംഭകര്‍ക്കും കമ്പനികള്‍ക്കും പങ്കെടുക്കാം.
രാവിലെ 10 ന് സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി. സതീഷ് ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് ഓപ്പര്‍ച്യൂണിറ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാം. യങ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അന്‍സിഫ് അഷ്‌റഫ് മോഡറേറ്ററായിരിക്കും.
വൈകീട്ട് 3.30ന് യങ് ചേംബറിന്റെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ സബ് കളക്ടര്‍ സുഹാസ് ശിവണ്ണ സമ്മാനിക്കും.
ചേംബര്‍ ഭാരവാഹികളായ അന്‍സിഫ് അഷ്‌റഫ്, സന്ദീപ് ജോണ്‍, ഫിറോസ് ഷാ, മുഹമ്മദ് റാഫി, കെ.എസ്. പ്രവീണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/