പിആര്‍ഡി അറിയിപ്പുകള്‍: സപ്തംബര്‍ 11, 2015
Posted on: 10 Sep 2015
എഫ്.ആര്‍.പി. കോഴ്‌സിന് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ 2015-16 അധ്യയന വര്‍ഷത്തിലേക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഫൈബര്‍ റി ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മെഷിനിസ്റ്റ്, ഫിറ്റര്‍, പാറ്റേണ്‍ മേക്കിങ്, കാര്‍പെന്ററി, മോള്‍ഡിങ് എന്നിവയില്‍ ഏതെങ്കിലും ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി. അല്ലെങ്കില്‍ ഐ.ടി.ഐ പാസായിരിക്കണം. അപേക്ഷാ ഫോമുകള്‍ സപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ ഏഴ് വരെ പത്ത് രൂപ നിരക്കില്‍ സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജ് ഓഫീസില്‍ നിന്നും നേരിട്ട് വാങ്ങുവുന്നതാണ്. അപേക്ഷാ ഫോം തപാലില്‍ ആവശ്യമുളളവര്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ സഹിതം അപേക്ഷിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ ഏഴ് വൈകുന്നേരം നാലിന് മുമ്പായി പ്രിന്‍സിപ്പല്‍, സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജ്, തിരുവനന്തപുരം 13 എന്ന വിലാസത്തില്‍ ലഭിക്കണം.
പത്താംതരം തുല്യതാ പരീക്ഷയുടെ സമയമാറ്റം
പത്താംതരം തുല്യതാ പരീക്ഷയുടെ സപ്തംബര്‍ 11, 18 തീയതികളിലെ ഹിന്ദി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പരീക്ഷ ഉച്ചയ്ക്ക് 2.15 ന് മാത്രമേ ആരംഭിക്കുകയുള്ളൂ എന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. മറ്റ് ദിവസങ്ങളിലെ പരീക്ഷാ സമയക്രമത്തില്‍ മാറ്റമില്ല.
ചെങ്ങന്നൂര്‍ സിവില്‍ സര്‍വീസ് അക്കാഡമിയില്‍ ശനിയാഴ്ച ബാച്ച്
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമിയുടെ ചെങ്ങന്നൂര്‍ കേന്ദ്രത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിന്റെയും സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിന്റെയും ശനിയാഴ്ച ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകള്‍ സപ്തംബര്‍ 12-ന് ആരംഭിക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ക്ലാസ് സമയം. 4000 രൂപയും 14 ശതമാനം സര്‍വീസ് ടാക്‌സും 250 രൂപ ക്വാഷന്‍ ഡെപ്പോസിറ്റുമാണ് ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിന്റെ ഫീസ്. 6000 രൂപയും 14 ശതമാനം സര്‍വീസ് ടാക്‌സും 250 രൂപ ക്വാഷന്‍ ഡെപ്പോസിറ്റുമാണ് ഫൗണ്ടേഷന്‍ കോഴ്‌സിന്റെ ഫീസ്. താല്‍പര്യമുള്ളവര്‍ ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിന് സമീപമുള്ള സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രവുമായോ താഴെപ്പറയുന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടണം. ഫോണ്‍ : 9447549959