പിആര്‍ഡി അറിയിപ്പുകള്‍: സപ്തംബര്‍ 10, 2015

Posted on: 09 Sep 2015



സീറ്റൊഴിവ്

അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളായ പി.ജി.ഡി.സി.എ / പിഡി.എസ്.ഇ. കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് എല്‍.ബി.എസ്. അപേക്ഷ ക്ഷണിച്ചു. ഫോണ്‍:0471-2560345, 256332, 2560333.


ഫാര്‍മസി: രണ്ടാംഘട്ട അലോട്ട്‌മെന്റ്

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ്: www.lbscentre.in ഫോണ്‍: 0471-2560362, 63, 64, 65.


സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

മുസ്ലീം, ലത്തീന്‍ / പരിവര്‍ത്തിത ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കുന്നതും കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന വിതരണം ചെയ്യുന്നതുമായ സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് / ഹോസ്റ്റല്‍ ചാര്‍ജ് (പാലൊളി കമ്മിറ്റി ശുപാര്‍ശ-മുസ്ലീം ഗേള്‍സ് സ്‌കോളര്‍ഷിപ്പ്) 2015-16 വര്‍ഷത്തെ പുതുക്കലിന് ഓണ്‍ലൈനായി സപ്തംബര്‍ ഒന്‍പത് മുതല്‍ അപേക്ഷിക്കാം. വെബ്‌സൈറ്റ് :www.dcescholarship.kerala.gov.in.. 

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/