എംജി സര്‍വകലാശാല: സപ്തംബര്‍ 10, 2015
Posted on: 09 Sep 2015
പി.ജി ഏകജാലകം: രണ്ടാം അലോട്‌മെന്റ്
എം.ജി സര്‍വ്വകലാശാല ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് രണ്ടാം അലോട്‌മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകര്‍ക്ക് തങ്ങള്‍ നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ സപ്തംബര്‍ 10ന് ഉച്ചയ്ക്ക് 12 മണി മുതല്‍ 11ന് വൈകിട്ട് 5 മണി വരെ പുനഃക്രമീകരിക്കാം. അപേക്ഷകര്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ് വേഡ് ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണം നടത്താം. എന്നാല്‍ പുതുതായി കോളേജുകളോ പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേര്‍ക്കുവാന്‍ സാധിക്കില്ല.
പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ
എം.ജി സര്‍വ്വകലാശാല സ്‌കൂള്‍ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷകള്‍ സപ്തംബര്‍ 14ന് ആരംഭിക്കും.
അപേക്ഷാ തീയതി
ഒക്‌ടോബര്‍ മാസത്തില്‍ നടത്തുന്ന ബി.എ, ബി.എസ്.സി, ബി.കോം, ന്യൂജനറേഷന്‍ കോഴ്‌സ് പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാ സി.ബി.സി.എസ്.എസ് അണ്ടര്‍ ഗ്രാജ്വേറ്റ് (റഗുലര്‍ / ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) മൂന്നും അഞ്ചും സെമസ്റ്റര്‍ പരീക്ഷകളുടെ അപേക്ഷകള്‍ ഫൈന്‍ ഇല്ലാതെ സപ്തംബര്‍ 16 വരെയും 50 രൂപ ഫൈനോടെ 17 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 23 വരെയും സ്വീകരിക്കും.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് അണ്ടര്‍ ഗ്രാജ്വേറ്റ് ഡിഗ്രി (2014 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകള്‍ സപ്തംബര്‍ 29 മുതല്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ സപ്തംബര്‍ 14 വരെയും 50 രൂപ പിഴയോടെ 15 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 17 വരെയും സ്വീകരിക്കും. അപേക്ഷാ ഫോമിന് 20 രൂപയും റഗുലര്‍ അപേക്ഷകര്‍ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ ഓരോ പേപ്പറിനും 20 രൂപ വീതവും സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
വൈവാ വോസി
2015 ഏപ്രില്‍ / മെയ് മാസങ്ങളില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്‌സ് (ഓഫ് കാമ്പസ്) പരീക്ഷകളുടെ വൈവാ വോസി സപ്തംബര്‍ 22ന് സര്‍വ്വകലാശാല അതിരുമ്പുഴ കാമ്പസിലെ പുതിയ പരീക്ഷാ ഭവനിലെ കോണ്‍ഫറന്‍സ് ഹാളിലും (റൂം 201), ഇടപ്പള്ളി സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസിലും വച്ച് നടത്തും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയില്‍ രേഖകളും ഹാള്‍ ടിക്കറ്റുമായി സെന്ററുകളില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
സിന്‍ഡിക്കേറ്റ് യോഗം
എം.ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം സപ്തംബര്‍ 19ന് (ശനിയാഴ്ച) രാവിലെ 10.30 മുതല്‍ അതിരുമ്പുഴ സര്‍വ്വകലാശാല കാമ്പസിലെ സിന്‍ഡിക്കേറ്റ് ഹാളില്‍ നടത്തും.