LATEST NEWS

Loading...

Custom Search
+ -

മലയാളി യുവ സംഗീതജ്ഞന് അംഗീകാരം

Posted on: 20 Jul 2013

 



ചെന്നൈ: സായി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ഓണ്‍ലൈന്‍ സംഗീതമത്സരത്തില്‍ മലയാളി യുവ സംഗീത സംവിധായകന് ഒന്നാംസമ്മാനം. 'ബീറ്റ് ഓഫ് ഇന്ത്യന്‍ യൂത്ത്' ആല്‍ബം തയ്യാറാക്കുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്ത എറണാകുളം എളമക്കരയിലെ ജിബിന്‍ ജോര്‍ജ് സെബാസ്റ്റ്യനാണ് ഒന്നാംസമ്മാനത്തിന് അര്‍ഹനായത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ദേശീയ അവാര്‍ഡ് നേടിയ സിനിമാ നിര്‍മാതാവ് ജ്ഞാന ശേഖരന്‍ സമ്മാനം നല്‍കി. ജിബിന്‍ ജോര്‍ജിന്റെ ആല്‍ബത്തില്‍ ഒരു ഇംഗ്ലീഷ്പാട്ട് തയ്യാറാക്കിയത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം ആയിരുന്നു. ആ നിലയിലും ആല്‍ബം പ്രശസ്തമായിരുന്നു.തമിഴ്, മലയാളം, കന്നട ഉള്‍പ്പെടെ ഒന്‍പത് ഭാഷകളില്‍ ആല്‍ബം തയ്യാറാക്കിയിരുന്നു. 60 റൗണ്ട് മത്സരങ്ങള്‍ക്കുശേഷമാണ് ജിബിന്‍ ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടത്. മെഗാ ഗിരീഷ് (ഹൈദരാബാദ്), വിജയ് ഗണേഷ്(ചെന്നൈ) എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ദേശഭക്തിഗാനങ്ങളാണ് പ്രധാനമായും ജിബിന്‍ ജോര്‍ജിന്റെ ആല്‍ബത്തില്‍ ഇടം പിടിച്ചിരുന്നത്. ഒന്‍പത് ഭാഷകളിലുള്ള ആല്‍ബമായതിനാല്‍ ഗിന്നസ് പരിഗണനയ്ക്കായി അയച്ചുകൊടുത്തിട്ടുണ്ടെന്ന് ജിബിന്‍ ജോര്‍ജ് പറഞ്ഞു.

ഡിസംബര്‍ മുതല്‍ ജൂണ്‍വരെയാണ് മത്സരങ്ങള്‍ നടന്നത്. 60 റൗണ്ട് മത്സരങ്ങള്‍ക്കുശേഷമാണ് സമ്മാനത്തിനായി തിരഞ്ഞെടുത്തത്. 25 വയസ്സുകാരനായ ജിബിന്‍ ജോര്‍ജ് എന്‍ജിനീയറിങ് ബിരുദധാരിയാണ്. കാണ്‍പൂരില്‍ എന്‍ജിനീയറായി ജോലി നോക്കിയിരുന്ന ജിബിന്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ ജോലി ഉപേക്ഷിച്ച് കൊച്ചിയില്‍ മ്യൂസിക്ക് പ്രൊഡക്ഷന്‍ കമ്പനി നടത്തിവരികയാണ്.

(100%) (1 Vote)

 

 

Other News in this Section