ഇന്ത്യയുടെ മിസൈല്‍ ദ്വീപ് മുങ്ങുന്നു
എന്‍. അബൂബക്കര്‍
Posted on: 12 May 2013

ഒറീസാ തീരത്തിന് ചേര്‍ന്നുള്ള ഈ ദ്വീപിലെ മണല്‍ ഘടനയില്‍ പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമായതാണ് ആശങ്ക ഉയര്‍ത്തിയത്. 300 മീറ്ററോളം ഭാഗത്ത് മണല്‍ മാറിപ്പോയി. വെള്ളത്തിന്റെ ഏറ്റിറക്കങ്ങള്‍ക്ക് അനുസരിച്ച് തിട്ടകളുടെ സ്ഥാനം മാറുകയും ചെയ്തു. ഇതുസംബന്ധിച്ച പരിശോധനകള്‍ക്കായി വിദഗ്ധസമിതിയെ അയയ്ക്കണമെന്നാണ് സമുദ്രഗവേഷണ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഡി.ആര്.ഡി.ഒ. ചീഫ് കണ്ട്രോളര് അവിനാശ് ചന്ദ്രയാണ് മിസൈല്‍ പരിശോധനാ ദ്വീപ് നേരിടുന്ന ഭീഷണി അറിയിച്ചത്. ചെന്നൈയില്‍ സാങ്കേതികവിദ്യാദിന പ്രഭാഷണത്തിന് എത്തിയതായിരുന്നു അദ്ദേഹം.
സാങ്കേതികമായി ഇത് ദ്വീപല്ല. മണല്‍ത്തിട്ട മാത്രമാണ്. എന്നാല്‍, ഏറെക്കാലമായി ഒരേരീതിയില്‍ നിലനില്‍ക്കുന്നതാണ്. പ്രതിരോധഗവേഷണകേന്ദ്രം ഇവിടെ മണ്ണൊലിപ്പ് തടയുന്നതിനായി രണ്ടുലക്ഷം വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. എന്നിട്ടും മണല്‍മാറ്റം തുടരുകയാണ്. കരയില്‍നിന്ന് പത്തു കിലോമീറ്റര്‍ അകലത്തിലാണ് വീലര്‍ ദ്വീപ്. 1.6 ചതുരശ്ര കി.മീ. മാത്രം വിസ്തൃതിയുള്ളതാണിത്. രാജ്യത്തിന്റെ പ്രധാനമായ ദീര്‍ഘദൂര ഉപരിതല മിസൈലുകള്‍ എല്ലാം ഇവിടെയാണ് പരീക്ഷിച്ചിട്ടുള്ളത്.
അഗ്നി മിസൈലുകളുടെ നിരയില്‍ ആറെണ്ണം ഇവിടെയാണ് പരീക്ഷിച്ചത്. 2000 കി.മി. ദൂരം കണ്ടെത്തിയ ആണവശേഷിയുള്ള അഗ്നി-രണ്ടിന്റെ പരീക്ഷണമാണ് അവസാനമായി നടന്നത്. ഏപ്രില്‍ ഏഴിനായിരുന്നു ഇത്.
(0%) (0 Votes)
Explore Mathrubhumi

Other News in this Section