ശാസ്താവങ്ങോട്ടുപുറം താലപ്പൊലി സമാപിച്ചു

Posted on: 13 May 2015പോരൂര്‍: ശാസ്താവങ്ങോട്ടുപുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി യുത്സവം സമാപിച്ചു.
മേഖലയിലെ ഉത്സവങ്ങളുടെ െകാട്ടിക്കലാശമായി കണക്കാക്കുന്ന ശാസ്താവങ്ങോട്ടുപുറം താലപ്പൊലി യുത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനു ഭക്തരാണ് എത്തിയത്. ഭക്തജനങ്ങളുടെ വഴിപാടായ നടയ്ക്കല്‍ പറനിറപ്പോടെ തുടങ്ങിയ ചടങ്ങില്‍ പന്തീരടിപൂജ, കേളി, തിരിഞ്ഞുപന്തീരടി, ഉച്ചപ്പാട്ട്, കാളവരവ്, എഴുന്നള്ളിപ്പ്, മുല്ലയ്ക്കല്‍പാട്ട്, പൂതംകളി, ദീപാരാധന, അത്താഴപൂജ, കളംപൂജ, പാലച്ചോട്ടിേലക്ക് എഴുന്നള്ളിപ്പ് തിരിയുഴിച്ചില്‍, കളം മായ്ക്കല്‍, കൂറവലിക്കല്‍ എന്നിവ നടന്നു.
ഉത്സവത്തിലെ പ്രധാന ആകര്‍ഷണമായ കുടവരവിനും മൂന്നു ഗജവീരന്മാരുടെ അകമ്പടിയോടെ കുണ്ടട ശിവക്ഷേത്രത്തിലേക്ക് നടന്ന കുട എഴുന്നള്ളിപ്പും കാണാന്‍ ഒട്ടേറെ ഭക്തര്‍ എത്തിയിരുന്നു. സാമൂഹികസമത്വത്തിന്റെ പ്രതീകമായി കണക്കാക്കുന്ന താലപ്പൊലി ഉത്സവത്തില്‍ പറയ സമുദായത്തില്‍നിന്നുള്ളവരുടെ കാളവരവും വണ്ണാന്‍ സമുദായത്തിലെ പൂതംകളിയും പാണര്‍ സമുദായാംഗങ്ങളുടെ നായാടിയുമെല്ലാം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മണ്ണാര്‍ക്കാട് ഹരിദാസിന്റെയും പാര്‍ട്ടിയുടെയും തായമ്പകയും പെരുമ്പിലാവ് കോട്ടോള്‍ ടീം അവതരിപ്പിച്ച മേളപ്പെരുക്കവും വയനാട് ശ്രീരാഗം ഓര്‍ക്കസ്ട്രയുടെ ഗാനമേളയുംനടന്നു. 6000ത്തിലധികം പേര്‍ക്ക് അന്നദാനവും നടത്തി.


More News from Malappuram