മൂസ
പറവണ്ണ: പറവണ്ണ സ്വദേശിയും പച്ചാട്ടിരിയില്‍ താമസക്കാരനുമായ പുത്തന്‍വീട്ടില്‍ മൂസ (70) അന്തരിച്ചു. പറവണ്ണ, പാലച്ചിറമാട്, മൂര്‍ക്കനാട്, എടക്കനാട്, വട്ടത്താണി എന്നീ വിദ്യാലയങ്ങളില്‍ അധ്യാപകനായിരുന്നു.
യു.എ.ഇ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്തശേഷം റാസല്‍ൈഖമയില്‍ സ്വന്തമായി ടൈപ്പിങ് സെന്റര്‍ നടത്തിവരികയായിരുന്നു. പച്ചാട്ടിരിയില്‍ സാമൂഹികസംഘടനയായ പ്രതിവാസിയുടെ വൈസ്​പ്രസിഡന്റായിരുന്നു.
ഭാര്യ: റുഖിയ. മക്കള്‍: അനീസ് (ഗള്‍ഫ്), ഷഹര്‍ബാനു, റഹ്മ, വഫ. മരുമക്കള്‍: ശറഫുദ്ദീന്‍ (പറവണ്ണ), ലിയാഖത്തലി (തലക്കടത്തൂര്‍), സാബു (ഐറിഷ് സ്റ്റുഡിയോ തിരൂര്‍), സബീന (പറവണ്ണ), സഹോദരിമാര്‍: ഖദീജ, ഫാത്തിമ, ജമീല.
 
ദിവാകരന്‍
മേലാറ്റൂര്‍: നാരേത്തൊടി ദിവാകരന്‍ (79) അന്തരിച്ചു. ഭാര്യമാര്‍: ലക്ഷ്മിക്കുട്ടി, പദ്മിനി. മക്കള്‍: മനോഹരന്‍, വിനോദ്, അഭിലാഷ് (ബാംഗ്ലൂര്‍). മരുമക്കള്‍: വിജയലക്ഷ്മി, കവിത.
 
കദിയുമ്മ ഹജ്ജുമ്മ
തിരൂരങ്ങാടി: എ.ആര്‍ നഗര്‍, പുകയൂര്‍ കൊട്ടംചാല്‍ കുട്ടശ്ശേരി കോയഹാജിയുടെ ഭാര്യ കദിയുമ്മ (65) അന്തരിച്ചു. മക്കള്‍: മുഹമ്മദ്കുട്ടി (ദമാം), മമ്മുദു (റിയാദ്), സലീം, അഷ്‌റഫ് (റിയാദ്), ബീവിക്കുട്ടി. മരുമക്കള്‍: മുഹമ്മദ്, ആസിയ, ആരിഫ, ഷഹര്‍ബാന്‍, സുമൈമ. ഖബറടക്കം വ്യാഴാഴ്ച 10ന് പുകയൂര്‍ പൊറ്റാണില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
 
രാമന്‍
നിലമ്പൂര്‍: അരുവാക്കോട് കൊളൂര്‍ക്കാവ് രാമന്‍ (74) അന്തരിച്ചു. ഭാര്യ: അമ്മാളു. മക്കള്‍: സുന്ദരന്‍, കമലം, കോമളം. മരുമക്കള്‍: സിന്ധു, രാജന്‍, വിനോദ്.
 
നാരായണിയമ്മ
പൂക്കോട്ടുംപാടം: പുതിയക്കോട് പരേതനായ കുന്നംചേരന്‍ കുഞ്ഞുണ്ണിയുടെ ഭാര്യ പൂരങ്ങാട്ട് നാരായണിയമ്മ (79) അന്തരിച്ചു. മക്കള്‍: ജനാര്‍ദ്ദനന്‍, രുക്മിണി, മോഹനന്‍, നിര്‍മല, ചന്ദ്രിക, വിനോദിനി. മരുമക്കള്‍: രമണി, രാമ നാരായണന്‍ (കാപ്പില്‍), ഗീത, രാമചന്ദ്രന്‍ (മൈലമ്പാറ) ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍ നടക്കും.
 
ഫാത്തിമക്കുട്ടി
ഊര്‍ങ്ങാട്ടിരി: വടക്കുംമുറി തിരുത്തിപറമ്പില്‍ പരേതനായ അലിയുടെ ഭാര്യ കോഴിശ്ശേരി ഫാത്തിമക്കുട്ടി (മാളു-78) അന്തരിച്ചു. മക്കള്‍: മുഹമ്മദ്അലി, മുഹമ്മദ്ഷാഫി, ഫിറോസ് ബാബു, അന്‍വര്‍സാദിഖ് (മൂവരും സൗദി), നഫീസ, റഹ്മത്തുള്ള, മഹബൂബ്(ഇരുവരും ഖത്തര്‍), മുഹമ്മദ് ഹനീഫ(യു.എ.ഇ), റസീന. മരുമക്കള്‍: അബു (റിട്ട. അധ്യാപകന്‍ കാരക്കുന്ന്), ബഷീര്‍(മുണ്ടേങ്ങര), ഫാത്തിമ (വെട്ടുപാറ), ഖദീജ (കാവനൂര്‍), നദീറ (എടവണ്ണപ്പാറ), ഖദീജ (ചേന്ദമംഗല്ലൂര്‍), നസീമ (കൊടിയത്തൂര്‍), ഹസീന (കിണറടപ്പന്‍), മുഹ്‌സിന (പത്തനാപുരം). ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് വടക്കുംമുറി വലിയ ജുമാമസ്ജിദില്‍.
 
ആലി
തിരൂരങ്ങാടി: ചെമ്മാട്ടെ ആദ്യകാല വ്യവസായിയും പരേതയായ പുളിക്കല്‍ മറിയക്കുട്ടി ടീച്ചറുടെ മകനുമായ സന്‍മനസ്സ് റോഡ് കുനിക്കകത്ത് ആലി (74) അന്തരിച്ചു. ഭാര്യ: കാരാടന്‍ ഖദീജ. മക്കള്‍: അഷ്‌റഫ് അലി(റിയാദ്). അന്‍വര്‍ (ജിദ്ദ), നദീറ. മരുമക്കള്‍: സൈദ് ഫസല്‍ (കസ്റ്റംസ് സൂപ്രണ്ട് കോഴിക്കോട് എയര്‍പോര്‍ട്ട്), ആസ്യ (വേങ്ങര), റസീന (തിരൂര്‍). സഹോദരങ്ങള്‍: കുഞ്ഞിബാവ, അബ്ദുറസാഖ്, ബഷീര്‍, ഫാത്തിമ, സുലൈഖ, ലൈല. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
 
ചക്കിക്കുട്ടി
കാവനൂര്‍: വടക്കുംമുറി പരേതനായ പൂക്കോടന്‍ ചെള്ളിയുടെ ഭാര്യ ചക്കിക്കുട്ടി (63) അന്തരിച്ചു. മക്കള്‍: നാരായണി, നാരായണന്‍, പരേതയായ കാര്‍ത്ത്യായനി, പരമേശ്വരന്‍, ബേബി. മരുമക്കള്‍: നീലകണ്ഠന്‍, സുജാത, ചെള്ളി, ഷൈജി, ശങ്കരന്‍. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തറവാട്ടുശ്മശാനത്തില്‍.
 
കുഞ്ഞറമു
കരുളായി: പിലാക്കാല്‍ മണ്ണുങ്ങല്‍ കുഞ്ഞറമു (90) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: ഷൗക്കത്തലി, ബഷീര്‍ (റിയാദ്), മുര്‍ഷിദ്, റസിയ, സൗദ. മരുമക്കള്‍: മുഹമ്മദലി, മുജീബ്‌റഹ്മാന്‍ (കുവൈത്ത്), സാജിത, ബുഷ്‌റ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കരുളായി വലിയപള്ളി ഖബര്‍സ്ഥാനില്‍.
 
കുമാരന്‍
എടപ്പാള്‍: കല്ലൂര്‍മ്മ പെരുമ്പാള്‍ വടക്കേപുരയ്ക്കല്‍ കുമാരന്‍ (81-റിട്ട. ബി.ഡി.ഒ) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: അനില്‍കുമാര്‍, അരുണ്‍കുമാര്‍ (അബുദാബി), സന്തോഷ്‌കുമാര്‍, അജിത്കുമാര്‍ (ഷാര്‍ജ), ലീന, അനിത (അധ്യാപിക, തിരുവത്ര സ്‌കൂള്‍). മരുമക്കള്‍: ശശി തേറയില്‍ (മൂക്കുതല), സതീഷ് തിരുവത്ര (റാസല്‍ഖൈമ), ഷൈനി (അധ്യാപിക, ആര്‍.ആര്‍.എം.യു.പി.സ്‌കൂള്‍ ആല്‍ത്തറ), ഷിനി, സരിത (ജ്യോതി എന്‍ജിനിയറിങ് കോളേജ് കൈപ്പറമ്പ്), സബിത.
 
ശങ്കരന്‍
എടപ്പാള്‍: കാണാതായ ആളുടെ മൃതദേഹം വീടിനടുത്തുള്ള പറമ്പില്‍ കണ്ടെത്തി. വട്ടംകുളം പരിയപ്പുറം സ്വദേശി തൈക്കാട് ശങ്കരന്റെ (മണി-55) മൃതശരീരമാണ് ബുധനാഴ്ച വീടിനടുത്തുള്ള പറമ്പിലെ തെങ്ങിന്‍കുഴിയില്‍ കണ്ടത്.
മരപ്പണിക്കാരനായ ശങ്കരന്‍ ചൊവ്വാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടില്‍ വന്നശേഷം കടയില്‍ പോയി വരാമെന്നു പറഞ്ഞ് പുറത്തുപോയി. കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബുധനാഴ്ച രാവിലെ വീണ്ടും തിരയുന്നതിനിടയിലാണ് മരിച്ചു കിടക്കുന്നത് കണ്ടത്. ഹൃദയാഘാതംമൂലം കുഴഞ്ഞു വീണതാകാമെന്നാണ് നിഗമനം. അമ്മ: ലക്ഷ്മി. ഭാര്യ: ലളിത. മക്കള്‍: ശരത്ബാബു, അമൃത, അബിദു. സഹോദരങ്ങള്‍: വേലായുധന്‍, സുശീല, പുഷ്പ.
 
ഹാജറുമ്മ
മലപ്പുറം: ചേങ്ങോട്ടൂര്‍ കോല്‍ക്കളം ഏലച്ചോല ഹാജറുമ്മ(73)അന്തരിച്ചു. ഭര്‍ത്താവ്: മുഹമ്മദ്കുട്ടി ഹാജി ഒളകര. മക്കള്‍: മുഹമ്മദ്ഉണ്ണി, ഹനീഫ, ആയിഷ, മൂസക്കുട്ടി, സിദ്ധീഖ്, സുഹ്‌റ, അഷ്‌കര്‍. മരുമക്കള്‍: സുഹ്‌റ, താഹിറ, ഹംസ(ചേക്കുപ്പ), സൈനബ, ആത്തിക്ക, മുഹമ്മദ് ഫക്കേത്ത്, സുഹ്‌റ.
 
ആമിന
തിരുനാവായ: കാരത്തൂര്‍ ചേമ്പുംപടി കളത്തിപ്പറമ്പില്‍ അലിയുടെ ഭാര്യ ആമിന(44)അന്തരിച്ചു. മക്കള്‍: മൈമൂന, സലീന, റൈഹാനത്ത്. മരുമക്കള്‍: ഷൗക്കത്ത്, ശാഫി, സുലൈമാന്‍.
 
കുഞ്ഞീന്‍കുട്ടി
വള്ളിക്കുന്ന്: റെയില്‍വേസ്റ്റേഷന് സമീപം വാണിയംപറമ്പത്ത് കുഞ്ഞീന്‍കുട്ടി (65) അന്തരിച്ചു. ഭാര്യ: ആമിന. മക്കള്‍: നിസാര്‍, നൗഷാദ്, കമറു, നജിമു, ഹൈറു. മരുമക്കള്‍ : അഷ്‌റഫ്, സമീന, ഫൈസല്‍.
 
ദിവാകരന്‍ നായര്‍
പെരിന്തല്‍മണ്ണ: മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മേലാറ്റൂര്‍ ദിവാകരന്‍ നായര്‍ (79) അന്തരിച്ചു. ഭാര്യമാര്‍: ലക്ഷ്മിക്കുട്ടി, പത്മിനി (പെരിന്തല്‍മണ്ണ അങ്കണവാടി വര്‍ക്കര്‍). മക്കള്‍: മനോഹരന്‍, വിനോദ്, അഭിലാഷ്. മരുമക്കള്‍: വിജയലക്ഷ്മി, കവിത. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവര്‍മഠത്തില്‍.
 
ലീല
പട്ടിക്കാട്: കീഴാറ്റൂര്‍ തച്ചിങ്ങനാടത്തെ പറപ്പൂര്‍ പത്മനാഭന്‍നായരുടെ ഭാര്യ ലീല (79) അന്തരിച്ചു. മക്കള്‍: ഹരിദാസ്(യു.എസ്.എ), ഹേമ(ഡല്‍ഹി). മരുമക്കള്‍: സുരേന്ദ്രന്‍(ഡല്‍ഹി), എന(യു.എസ്.എ).ശവസംസ്‌കാരം വെള്ളിയാഴ്ച പകല്‍ 11ന് ഷൊറണൂര്‍ ശാന്തിതീരത്ത്.
 
പാത്തുമ്മു
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ മുരിക്കല്‍ റോഡിന് സമീപം പരേതനായ മൂന്നുകണ്ടത്തില്‍ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മു(80) അന്തരിച്ചു. മക്കള്‍: സൈതലവി, സുബൈദ, കദീജ. മരുമക്കള്‍: നഫീസ, അബ്ദുറഹിമാന്‍കുട്ടി(പരപ്പനങ്ങാടി), ഹംസ.
 
മുജീബ്
കോണോംപാറ: മുണ്ടുപറമ്പ് സ്വദേശിയും കോണോംപാറയില്‍ താമസക്കാരനുമായ നൊട്ടത്ത് മുജീബ് (38) അന്തരിച്ചു. മാതാവ്: മറിയുമ്മ. ഭാര്യ: ഹഫ്‌സത്ത്. മകള്‍: ദിയ ഫാത്തിമ. സഹോദരങ്ങള്‍: സുബൈര്‍, നാസര്‍, സലാം, റഫീഖ്, ഖദീജ, ജുമൈല, സാബിറ.
 
അബൂബക്കര്‍
പൊന്നാനി: കിണര്‍ കെ.ടി.സിക്ക് സമീപം മഠത്തില്‍പറമ്പില്‍ അബൂബക്കര്‍ (61) അന്തരിച്ചു. ഭാര്യ: ബീവി. മക്കള്‍: യാസിര്‍, സലീം, സെലീന, ജസീന, ഹബീബ്. മരുമക്കള്‍: സീനത്ത്, എം.പി. സീനത്ത് (സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍, നഗരസഭ), അക്ബര്‍, റഷീദ്, ഹഫ്‌സീല.
 
അബ്ദുറഹിമാന്‍
മഞ്ചേരി: മുള്ളമ്പാറ എളയോടത്ത് അലവിയുടെ മകന്‍ അബ്ദുറഹിമാന്‍ (54) അന്തരിച്ചു. ഭാര്യ: നസിറ. മക്കള്‍: ഫൗസിയ(വേട്ടേകോട്), നജീബ് റഹിമാന്‍, ഫസില (പുല്‍പ്പറ്റ), സഫ്വാന്‍, സഫ്വാന. മരുമക്കള്‍: നാസര്‍, ലത്തിഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വാക്കെതൊടി ജുമാമസ്ജിദില്‍.
 
ഭാര്‍ഗവി അമ്മ
വെട്ടം മേമണ്ണ: കിഴക്കുമ്പാട്ട് ഭാര്‍ഗവി അമ്മ (79) അന്തരിച്ചു. ഭര്‍ത്താവ്: ടി.ദാമോദരന്‍ മാസ്റ്റര്‍. മക്കള്‍: ശിവശങ്കരന്‍, ദാമോദരന്‍ (അഡ്വ.ക്ലാര്‍ക്ക്), ഗിരിജ, ബാലകൃഷ്ണന്‍, ദേവി, നളിനി, സത്യഭാമ. മരുമക്കള്‍: ഗീത, ലത, സുരേന്ദ്രനാഥ്, ലക്ഷ്മീദേവി, പത്മസുന്ദരന്‍, രാമചന്ദ്രന്‍, സതീശന്‍.
 
തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.
തിരുനാവായ: ഖബര്‍ കുഴിക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കാരത്തൂരിലെ പരേതരായ വരിക്കോടത്ത് യാഹു-ആമിന ദമ്പതിമാരുടെ മകന്‍ മുഹമ്മദ് മുസ്തഫ(40)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ പാലോത്തുപറമ്പ് മഹല്ല് ഖബര്‍സ്ഥാനിലാണ് സംഭവം. മഹല്ലില്‍പെട്ട ചേമ്പുംപടിയിലെ കളത്തിപറമ്പില്‍ അലിയുടെ ഭാര്യ ആമിന കഴിഞ്ഞദിവസം മരിച്ചിരുന്നു. ഇവര്‍ക്കുവേണ്ടി ഖബര്‍ കുഴിക്കുന്നതിനിടെയാണ് മുസ്തഫ കുഴഞ്ഞു വീണത്. കാരത്തൂര്‍, അജിതപ്പടി, വാവൂര്‍കുന്ന്, കോലൂപാലം കൈനിക്കര, കുറ്റൂര്‍, വെങ്ങാലൂര്‍, പാലോത്തുപറമ്പ് എന്നീ മഹല്ലുകളില്‍ 15 വര്‍ഷത്തോളമായി ഖബര്‍ കുഴിക്കുന്ന ജോലിചെയ്തുവരികയായിരുന്നു മുസ്തഫ. ആറുവര്‍ഷമായി ബീരാഞ്ചിറ കമ്മുക്കിലാണ് താമസം. ഭാര്യ: സാജിത. മക്കള്‍: മുബാരിസ്, സാലിം, ശാമില, ശംന. സഹോദരങ്ങള്‍: അബ്ദുല്‍ ഹഖീം, ആയിശാബീവി, ഫാത്വിമ, ഖദീജ, റംല.