പുസ്തകപ്രകാശനവും ചര്‍ച്ചയും നടത്തി

Posted on: 13 Jun 2015കോഴിക്കോട്: ഡോ. പി. ഗീത രചിച്ച '1921 ചരിത്ര വര്‍ത്തമാനങ്ങള്‍' പുസ്തകപ്രകാശനവും ചര്‍ച്ചാസംഗമവും വക്കം മൗലവി പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തി.
ഔദ്യോഗികചരിത്രത്തില്‍ നിന്ന് ചോര്‍ന്നു പോയതോ ബോധപൂര്‍വം മറന്നുപോയതോ ആയ കാര്യങ്ങളെ വീണ്ടെടുക്കുകയാണ് പുസ്തകത്തിലൂടെയെന്ന് ചടങ്ങില്‍ സംസാരിച്ച കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. മലബാര്‍ കലാപത്തിലെ പെണ്ണിടപെടലുകളെക്കുറിച്ച് അന്വേഷിക്കുന്ന പുസ്തകമാണിത്. ഷംഷാദ് ഹുസൈന് നല്‍കി സി.പി. മുഹമ്മദ് മൗലവി പുസ്തകംപ്രകാശനം ചെയ്തു. മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷനായി.
കെ.കെ. മുഹമ്മദ് അബ്ദുള്‍ സത്താര്‍, പി.എ. റഷീദ്, ഡോ. എം.എച്ച്. ഇല്യാസ്, വി.കെ. ആസിഫലി, നൂറ, സുഫ് യാന്‍ അബ്ദുസത്താര്‍, ബി.പി.എ. ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


More News from Kozhikode