മുണ്ടകപ്പാടം നികത്തുന്നു
Posted on: 03 May 2015
ചെറുവണ്ണൂര്‍: കുണ്ടായിത്തോട് കോസന്റ്സ് റോഡിനരികെ പീച്ചനാരി പറമ്പിനോട് ചേര്‍ന്നുകിടക്കുന്ന മുണ്ടകപ്പാടം മതില്‍കെട്ടി മണ്ണിട്ടുനികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കോസന്റ്സ് ഏരിയ റെസിഡന്റ്സ് അസോസിയേഷനും പാടശേഖരസമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് റവന്യൂ അധികൃതര്‍ക്ക് പരാതിനല്കാന് തീരുമാനിച്ചതായി കോസന്റ്സ് ഏരിയ റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.