ജനകീയ കളിസ്ഥലം ഉദ്ഘാടനം ചെയ്തു
Posted on: 03 May 2015
പേരാമ്പ്ര: ചേനോളിയിലെ ജനകീയ കളിസ്ഥലം മന്ത്രി എ.പി. അനില്‍കുമാര്‍ നാടിന് സമര്‍പ്പിച്ചു.
ചേനോളി സൗഹൃദവേദി ജനകീയകൂട്ടായ്മയിലൂടെ പത്തുലക്ഷം രൂപ സമാഹരിച്ചാണ് കളിസ്ഥലം നിര്‍മിച്ചത്. കെ. കുഞ്ഞമ്മദ് എം.എല്‍.എ. അധ്യക്ഷതവഹിച്ചു. എം.കുഞ്ഞമ്മദ്, ശോഭന വൈശാഖ്, കെ.ടി. ബാലകൃഷ്ണന്, പി.എം.കുഞ്ഞിക്കണ്ണന്, കെ.മധുകൃഷ്ണന്, വി.ആലീസ്മാത്യു, കെ.ഇ.സേതുമാധവന്, എന്‍.ഇബ്രാഹിം, കമ്മിളി ശ്യാമള എന്നിവര്‍ സംസാരിച്ചു.