ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം
Posted on: 03 May 2015
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി 4,25,000 രൂപ മുതല്‍മുടക്കി പുലിക്കയത്ത് നിര്‍മിച്ച ബസ്കാത്തിരിപ്പുകേന്ദ്രം എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍ അധ്യക്ഷതവഹിച്ചു. വി.ഡി. ജോസഫ്, അന്നക്കുട്ടി ദേവസ്യ, സണ്ണി കാപ്പാട്ടുമല, ലിസി ചാക്കോച്ചന്, അഗസ്തി പല്ലാട്ട്, കെ.എം.പൗലോസ്, ജോബി ഇലന്തൂര്‍, റോയ് കുന്നപ്പള്ളി, സണ്ണി കാരിക്കൊമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.