പള്ളിക്കുനേരേ ആക്രമണം: സര്‍വകക്ഷിയോഗം അപലപിച്ചു
Posted on: 03 May 2015
പയ്യോളി: ഇരിങ്ങത്ത് ജുമാമസ്ജിദിന്റെ കീഴിലുള്ള പാക്കനാപുരം നിസ്കാരപ്പള്ളിക്ക് നേരേയുള്ള ആക്രമണത്തെ സര്‍വകക്ഷിയോഗം അപലപിച്ചു. സമൂഹവിരുദ്ധരെ പിടികൂടണമെന്നും ആവശ്യപ്പെട്ടു.
തുറയൂര്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് ഒ.പി. ലീല അധ്യക്ഷതവഹിച്ചു. സി.കെ. നാരായണന്, എം.ടി. ഷീബ, പി. നസീര്‍, എം.പി. ഷിബു, സി.എ. അബൂബക്കര്‍, നാഗത്ത് നാരായണന്, അസീസ്, കേളപ്പന് കാര്‍ത്തിക, അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. കെ. കുഞ്ഞമ്മദ് എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ആക്രമണം നടന്നത്. മുന്‍വശത്തെ വാതില്‍ തകര്‍ത്തു. അകത്തെ മുറിയിലുള്ള അലമാരയുടെ പൂട്ടും തകര്‍ത്തു. സംഭവത്തെത്തുടര്‍ന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.