വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ പ്രവേശനം
Posted on: 03 May 2015
കോഴിക്കോട്: ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ കക്കോടിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ-മെട്രിക്ക് ഹോസ്റ്റലില്‍ അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
10 ശതമാനം സീറ്റുകള്‍ മറ്റു സമുദായ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. താമസത്തിന് പുറമെ ഭക്ഷണം, യൂണിഫോം, ട്യൂഷന് എന്നിവ സൗജന്യമാണ്. കഴിഞ്ഞ വാര്‍ഷികപ്പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്, സ്വഭാവം എന്നിവ സംബന്ധിച്ച സാക്ഷ്യപത്രവും ജാതി സര്‍ട്ടിഫിക്കറ്റും സഹിതം നിശ്ചിതഫോറത്തില്‍ മെയ് 25-നകം ചേളന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 8129530699.