ചുങ്കം ബൈപ്പാസ് വികസനം: സ്വകാര്യസ്ഥലം ഏറ്റെടുത്തു
Posted on: 03 May 2015
താമരശ്ശേരി: താമരശ്ശേരി-ചുങ്കം ബൈപ്പാസ് വീതികൂട്ടി വികസിപ്പിക്കുന്നതിന് ടൗണില്‍ ദേശീയപാതയോടുചേര്‍ന്നുള്ള സ്വകാര്യ സ്ഥലം ഏറ്റെടുത്തായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മുഹമ്മദ് അറിയിച്ചു.
കഴിഞ്ഞദിവസം ചേര്‍ന്ന ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗം ഈ സ്ഥലം ഏറ്റെടുക്കുന്നതായി തീരുമാനമെടുക്കുകയായിരുന്നു. പഴയ ബസ് സ്റ്റാന്‍ഡിന് മുമ്പില്‍ കച്ചവടസ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലമാണിത്.
റോഡ് വികസനത്തിനായി ഇതിനടുത്ത് ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടക്കുന്ന കച്ചവടസ്ഥാപനം പഞ്ചായത്ത് അടുത്തിടെ ഒഴിപ്പിച്ചിരുന്നു. ഈ കെട്ടിടം ഉടന്‍ പൊളിച്ചുമാറ്റും. ഇവിടെ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ഏറ്റെടുത്ത സ്ഥലം ഉള്‍പ്പെടുത്തി റോഡ് വീതികൂട്ടുന്ന പ്രവൃത്തി ഉടന്‍ നടക്കുമെന്നും അറിയിച്ചു.