തൊഴിലാളിദിനം ആചരിച്ചു

Posted on: 03 May 2015



കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളിസംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഐ.എന്‍.ടി.യു.സി. സംഘടിപ്പിച്ച തൊഴിലാളിദിനാചരണ സമ്മേളനം ആവശ്യപ്പെട്ടു. ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ തൊഴിലാളികള്‍ പ്രതിജ്ഞയെടുത്തു. ജില്ലാപ്രസിഡന്റ് അഡ്വ. എം. രാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. രാമചന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. അനന്തന്‍ നായര്‍, കെ.ഷാജി, പി.അനില്‍ബാബു, അഷ്‌റഫ് ചേലാട്ട്, ഇ.ബഷീര്‍, കെ.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
അസംഘടിതമേഖല തൊഴിലാളി യൂണിയന്‍ (എ.എം.ടി.യു.) സംഘടിപ്പിച്ച പൊതുയോഗം കെ.അജിത ഉദ്ഘാടനം ചെയ്തു. ഷൈല ചാക്കോ അധ്യക്ഷത വഹിച്ചു. പി.വിജി, ടി.കെ.ആനന്ദി, എം.ഗായത്രി, സതീദേവി, പി.ടി.ഹരിദാസ്, അഡ്വ. ജോണി സെബാസ്റ്റ്യന്‍ അണിമ മയാരത്ത്, എം.ലതിക എന്നിവര്‍ സംസാരിച്ചു.
.


More News from Kozhikode