റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തൊഴില്‍ കാര്‍ഡ് നല്‍കണം
Posted on: 03 May 2015
കോഴിക്കോട്: റിയല്‍എസ്റ്റേറ്റ് മേഖലയില്‍ അംഗീകൃത തൊഴില്‍കാര്‍ഡ് നടപ്പാക്കുക, കരാര്‍ മുക്ത്യാര്‍ റജിസ്ട്രേഷന് നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള റിയല്‍എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന് സിവില്‍സ്റ്റേഷനു മുന്നില്‍ ധര്‍ണനടത്തി.
കെ.പി.സി.സി. സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. സാഹിര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി.വി. അലി, കെ.പി. ബാലകൃഷ്ണന്, സി.ടി. സുകുമാരന്‍, പ്രിഥ്വിരാജ് നാറാത്ത്, പ്രകാശന് ഏറാടി, പി.കെ. ഷംസീര്‍, ഷംസുദ്ദീന്, വി.പി. സത്യന് എന്നിവര്‍ സംസാരിച്ചു.