മുഖ്യമന്ത്രിക്ക് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വികസനസമിതിയുടെ അഭിനന്ദനം
Posted on: 03 May 2015
കോഴിക്കോട്: കോഴിക്കോട് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്ററിന് സ്വതന്ത്രപദവി നല്കി വികസിപ്പിക്കാനും നവീകരിക്കാനും തീരുമാനിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് വികസന സമിതി പ്രമേയത്തിലൂടെ അഭിനന്ദിച്ചു.
യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിനെതിരെയും പ്രമേയം അവതരിപ്പിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്ത് കെ.എസ്.ആര്.ടി.സി.ക്ക് മുന്നില്‍ കോടിക്കണക്കിന് രൂപ വിലയുള്ള സ്ഥലം 54 കൊല്ലമായി കൈവശത്തിലായിട്ടും ഒരു കല്ലുപോലും െവക്കാത്തവരാണ് ലൈബ്രറി കൗണ്‍സില്‍. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പുസ്തകോത്സവത്തില്‍നിന്ന് ലഭിച്ച ലക്ഷക്കണക്കിന് രൂപ എന്ത് ചെയ്തു എന്ന് വ്യക്തമാക്കാത്ത ലൈബ്രറി കൗണ്‍സിലിന്റെ സാമ്പത്തിക ഇടപാടുകളെക്കറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം.
കോഴിക്കോട് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ കെട്ടിടം മാനാഞ്ചിറയില്‍ പടുത്തുയര്‍ത്തിയതില്‍ ലൈബ്രറി കൗണ്‍സിലിന് യാതൊരു പങ്കുമില്ല. അന്നത്തെ കളക്ടര്‍ അമിതാഭ് കാന്ത് സ്വകാര്യവ്യക്തികളില്‍നിന്ന് സംഭരിച്ച തുകകൊണ്ട് നിര്‍മിച്ച കെട്ടിടത്തില്‍ കൗണ്‍സിലിന് യാതൊരു അവകാശവുമില്ല- പ്രമേയം വിശദമാക്കി.