രക്ഷാ സംവിധാനം അപര്യാപ്തം
Posted on: 03 May 2015
കൊയിലാണ്ടി: കാപ്പാട് തീരത്ത് വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി ടൂറിസംവകുപ്പ് ഒരു നടപടിയും എടുക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുയരുന്നു. കാപ്പാട് തീരത്ത് കുളിക്കാനിറങ്ങിയ ഒട്ടെറേപോര് കടലില്‍ ചുഴിയില്‍പ്പെട്ട് മരിച്ചിട്ടും ഒരു മുന്നറിയിപ്പ് ബോര്‍ഡുപോലും സ്ഥാപിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
സൗന്ദര്യവത്കരണ പ്രവൃത്തികള്‍ നടത്തിയ കാപ്പാട് ഗാമാ സ്തൂപത്തിന് സമീപം ലൈഫ് ഗാര്‍ഡുകള്‍ പോലുമില്ല. എന്നാല്‍, തുവ്വപ്പാറയ്ക്ക് സമീപം സഞ്ചാരികളുടെ രക്ഷയ്ക്ക് രണ്ട് ലൈഫ് ഗാര്‍ഡുമാര്‍ ഉണ്ട് . ഇവിടെ നിയോഗിച്ച രണ്ട് ലൈഫ് ഗാര്‍ഡുകള്‍ക്ക് എട്ടുമാസമായി ശമ്പളം പോലും നല്‍കുന്നില്ല. എന്നിട്ടും സഞ്ചാരികളുടെ സുരക്ഷയ്ക്ക് അതിരാവിലെ തന്നെ ഇവര്‍ കടല്‍ തീരത്തുണ്ടാവും. ലൈഫ് ഗാര്‍ഡുമാരുടെ കൈവശം ഒരു തരത്തിലുള്ള ജീവന് രക്ഷാ ഉപകരണങ്ങളും ഇല്ല. സഞ്ചാരികളെ അപകടകരമായ സ്ഥലത്തേക്ക് പോകരുതെന്ന് വിലക്കാന്‍ ഒരു വിസില്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.