ഗ്രന്ഥശാല വാര്‍ഷികം

Posted on: 03 May 2015



കോഴിക്കോട്: കിഴക്കെ നടക്കാവ് വടക്കേവയല്‍ ജനപ്രിയ ഗ്രന്ഥശാല വാര്‍ഷികം എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം.എന്‍. കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കലാപരിപാടികള്‍ ഉഷ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പൂളക്കല്‍ ശ്രീകുമാര്‍, ലൈബ്രറി ചെയര്‍മാന്‍ എം. സുബ്രഹ്മണ്യന്‍, സെക്രട്ടറി നൗഫല്‍ സി. ഹാഷിം, ഗോപി പഴയന്നൂര്‍, എം.പി. രാമകൃഷ്ണന്‍, ഡോ. റീന അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.


More News from Kozhikode