വാര്‍ധക്യപെന്‍ഷന്‍ അതതുമാസം നല്‍കണം

Posted on: 03 May 2015



കോഴിക്കോട്: വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗപെന്‍ഷന്‍ തുടങ്ങിയ പെന്‍ഷനുകള്‍ എല്ലാമാസവും ഗുണഭോക്താക്കള്‍ക്ക് നല്‍കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോര്‍പ്പറേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്് പി. മുരളീധരന്‍ അധ്യക്ഷതവഹിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി. ദേവി, കെ. ബാലകൃഷ്ണന്‍, കുത്താരത്ത് രാഘവന്‍ നായര്‍, കെ. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. ജാനമ്മ കുഞ്ഞുണ്ണി പ്രസിഡന്റും കെ. വാസുദത്തന്‍ സെക്രട്ടറിയുമായി കമ്മിറ്റി രൂപവത്കരിച്ചു.


More News from Kozhikode