ബസ്‌റൂട്ട് പുനരാരംഭിക്കണം

Posted on: 03 May 2015



കോഴിക്കോട്: ഗാന്ധിറോഡില്‍ മേല്‍പ്പാലം വരുന്നതിനുമുന്‍പ് നിലവിലുണ്ടായിരുന്ന ബസ്‌റൂട്ട് മേല്‍പ്പാലം പൂര്‍ത്തിയായി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പുനരാരംഭിച്ചില്ലെന്ന് സന്മാര്‍ഗദര്‍ശിനി ലൈബ്രറി യോഗം പറഞ്ഞു. അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കിയെങ്കിലും അനുകൂല തീരുമാനമായിട്ടില്ല. ഇതുവഴി അടിയന്തരമായി ബസ് സര്‍വീസ് തുടങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.


More News from Kozhikode