യാത്രയയപ്പ് നല്‍കി

Posted on: 03 May 2015



കോഴിക്കോട്: കോര്‍പറേഷന്‍ അര്‍ബന്‍ മൂന്ന് തോപ്പയില്‍ അങ്കണവാടിയില്‍ 38 വര്‍ഷത്തെ സേവനം അനുഷ്ഠിച്ച കെ. ബേബി ശൈലജയ്ക്ക് യാത്രയയപ്പ് നല്‍കി. സംസ്ഥാന തലത്തിലും കേന്ദ്രസര്‍ക്കാര്‍ തലത്തിലും മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. യാത്രയയപ്പ് സമ്മേളനം കെ. അബ്ദുള്‍ അസീസ് ഉദ്ഘാടനംചെയ്തു. എന്‍.പി. സീനത്ത് അധ്യക്ഷത വഹിച്ചു. ടി. കദീശാബി, എന്‍.പി. ബിച്ചാത്തു, എന്‍.പി. സെക്കീന, എ.പി. ഷെറീഫ എന്നിവര്‍ സംസാരിച്ചു.


More News from Kozhikode