കുന്നുമ്മല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
Posted on: 03 May 2015
കക്കട്ടില്‍: കുന്നുമ്മല്‍ ഭഗവതിക്ഷേത്രത്തില്‍ രുധിരക്കോല ഉത്സവത്തിന് ശനിയാഴ്ച തുടക്കമായി. ഞായറാഴ്ച വൈകിട്ട് ക്ഷേത്രപാലന് തിറ, കോമരം കൂടിയ ചുറ്റുവിളക്ക് എന്നിവയും തിങ്കളാഴ്ച പുലര്‍ച്ചെ 3-ന് രുധിരക്കോലവും അരങ്ങേറും.
ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ശനിയാഴ്ച വൈകിട്ട് ഇളനീര്‍വരവ്, തിരുവായുധം വരവ് എന്നിവ നടന്നു.