കുഞ്ഞിപ്പള്ളി മഖാം ഉറൂസ് നാളെ തുടങ്ങും
Posted on: 03 May 2015
വടകര: ചോമ്പാല കുഞ്ഞിപ്പള്ളി മഖാം ഉറൂസ് നാലുമുതല്‍ 14 വരെ നടക്കും. നാലിന് വൈകിട്ട് നാലുമണിക്ക് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാത്രി എട്ടിന് മതപ്രഭാഷണം, 13-ന് ദിക്റ് ദുആ മജ്ലിസിന് ശൈഖുനാ മാണിയൂര്‍ ഉസ്താദ് നേതൃത്വം നല്‍കും. 14-ന് രാവിലെ ഏഴിന് മൗലീദ് പാരായണം, രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് മൂന്നു വരെ അന്നദാനം.
റോട്ടറി ബധിര സ്കൂള്‍ സ്ക്രീനിങ് ക്യാമ്പ്
വടകര: റോട്ടറി ബധിര സ്കൂളില്‍ പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായുള്ള സ്ക്രീനിങ് ക്യാമ്പ് ഞായറാഴ്ച 10 മണിക്ക് സിദ്ധസമാജത്തിന് സമീപമുള്ള റോട്ടറി സ്കൂളില്‍ നടക്കും. എല്‍.കെ.ജി. മുതല്‍ ഏഴാം ക്ലാസ് വരെയാണ് പ്രവേശനം. മൂന്ന് വയസ്സിനുമുകളില്‍ പ്രായമുള്ള കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം എത്തണം. ഫോണ്‍: 9497077998, 04962529171.
വി.കെ. ബാലനെ ആദരിച്ചു
മുടപ്പിലാവില്‍: മികച്ച ഗ്രന്ഥശാലാപ്രവര്‍ത്തകനുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച വി.കെ. ബാലനെ മുടപ്പിലാവില്‍ ഐക്യകേരള വായനശാല ആന്‍ഡ് ഗ്രന്ഥാലയം ആദരിച്ചു. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വായനാമത്സരവിജയികള്ക്കുള്ള സമ്മാനം പി.പി. ബാലന് നല്കി. കെ.എ.കെ. വൈദ്യര് അധ്യക്ഷതവഹിച്ചു. സി.പി. മനോജ് കുമാര്‍, വി.കെ. രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.