ടി.പി.രക്തസാക്ഷിത്വദിനാചരണത്തിന് തുടക്കമായി
Posted on: 03 May 2015
ഓഞ്ചിയം: ആര്.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്റെ മൂന്നാമത് രക്തസാക്ഷിത്വ ദിനാചരണത്തിന് വള്ളിക്കാട് വെട്ടേറ്റ് വീണ സ്ഥലത്തെ ബലികൂടീരത്തില്‍ തെളിയിച്ച ദീപശിഖ കൈമാറിയതോടെ തുടക്കം കുറിച്ചു.
ആര്.എം.പി. ജില്ലാ ചെയര്മാന് കെ.കെ. കുഞ്ഞിക്കണാരനാണ് കെ.കെ.സദാശിവന് ദീപശിഖ കൈമാറിയത്. നൂറ് കണക്കിന് പേര് ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ ദീപശിഖാ പ്രയാണത്തിന് ശേഷം നെല്ലാച്ചേരി ടി.പി.ഹൗസിന്റെ വീട്ടുമുറ്റത്ത് ശവകുടീരത്തില്‍ ദീപശിഖ തെളിയിച്ചു. പഴകാല കമ്യൂണിസ്റ്റ് പ്രവര്ത്തകന് തെക്കയില്‍ കുമാരനാണ് ദീപശിഖ തെളിയിച്ചത്. ചടങ്ങില്‍ വി.വി. കുഞ്ഞനന്തന് അധ്യക്ഷത വഹിച്ചു. എന്‍. വേണു, കെ. ചന്ദ്രന്, സി.എം. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.