പരിപാടികള്‍ മാറ്റി

Posted on: 03 May 2015



വടകര: മെയ് 10-ന് വടകര ടൗണ്‍ഹാളില്‍ നടത്താന്‍ നിശ്ചയിച്ച വടകര പബ്ലിക് ലൈബ്രറി ഏരിയ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക കുടുംബസദസ്സും ഇതോടനുബന്ധിച്ച് മൂന്നിന് നടത്താനിരുന്ന കായിക വിനോദമത്സരങ്ങളും അസോസിയേഷന്‍ കുടുംബാംഗം പി. കല്യാണി അമ്മയുടെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു. കല്യാണി അമ്മയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. സി. കുമാരന്‍ അധ്യക്ഷതവഹിച്ചു. ചൈത്രം ചന്ദ്രന്‍, ടി.എം. കണാരന്‍, കെ. ഗോപാലകൃഷ്ണന്‍, ആര്‍. രാഗേഷ്, കെ. രാധാകൃഷ്ണന്‍, കണ്ടിയില്‍ വിജയന്‍, കെ.പി. രാജന്‍ നമ്പ്യാര്‍, അഡ്വ. ഇ. ബാലകൃഷ്ണന്‍, അഡ്വ. ജ്യോതികുമാര്‍ എന്നിവര്‍ സംസാരിച്ചു.
നീര ടെക്‌നീഷ്യന്‍സ് യൂണിയന്‍
വടകര:
വടകരയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ നീര ടെക്‌നീഷ്യന്‍ യൂണിയന്‍ രൂപവത്കരിച്ചു. സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി ടി. ദാസന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ലതിക എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: കെ.കെ. ലതിക എം.എല്‍.എ. (പ്രസി.), കെ. ഗംഗാധരന്‍ (സെക്ര.), പി. ഹേമന്ത് കുമാര്‍ (ഖജാ.).



More News from Kozhikode