മന്ത്രി മുനീറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
Posted on: 03 May 2015
കോഴിക്കോട്: കുടിശ്ശിക ബില്ലുകള്‍ ഒന്നര വര്‍ഷത്തോളമായിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കരാറുകാര്‍ മന്ത്രി ഡോ.എം.കെ. മുനീറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടേയും വീട്ടിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ ഭാഗമായാണ് കോഴിക്കോട്ടും മാര്‍ച്ച് സംഘടിപ്പിച്ചത്.
പി.ടി.എ. റഹീം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.വി. സന്തോഷ് കുമാര്‍ അധ്യക്ഷനായി. കെ.എം. വിജയകുമാര്‍, കെ. അബ്ദുള്‍ അസീസ്, മുസ്തഫ എന്നിവര്‍ സംസാരിച്ചു.