പ്രതിഷേധസമരവുമായി യൂത്ത് ലീഗ്
Posted on: 03 May 2015
നാദാപുരം: എം.എല്‍.എ.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന കുമ്മങ്കോട്-വരിക്കോളി റോഡിന്റെ വീതികൂട്ടുന്നതില്‍ പക്ഷപാതിത്വം കാണിച്ചതില്‍ പ്രതിഷേധിച്ച് റോഡിന്റെ ഉദ്ഘാടനം മുടങ്ങി.
കഴിഞ്ഞദിവസം വൈകുന്നേരം റോഡിന്റെ ഉദ്ഘാടനം നടത്താനുള്ള നീക്കമാണ് നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മാറ്റിയത്.
ഇ.കെ. വിജയന് എം.എല്‍.എ.യുടെ പ്രാദേശിക വികസനഫണ്ടില്‍നിന്നാണ് റോഡ് നവീകരണത്തിനായി മുപ്പതുലക്ഷം രൂപ അനുവദിച്ചത്. റോഡ് വീതികൂട്ടാന്‍ ഭൂരിപക്ഷംപേരും അനുവാദം നല്‍കിയിരുന്നു. എന്നാല്‍, നാട്ടുകാരെ വെല്ലുവിളിച്ചുകൊണ്ട് വീതികൂട്ടുന്നതിനെതിരെ വിരലിലെണ്ണാവുന്നവര്‍ രംഗത്തെത്തി. ഇത്തരക്കാര്‍ക്ക് രാഷ്ട്രീയരംഗത്തെ ചിലരും പിന്തുണയുമായെത്തി. വീതികൂട്ടുന്നതില്‍ പക്ഷപാതിത്വം കാണിച്ചതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്.
റോഡ് പ്രവൃത്തിയില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ സംഗമം നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. മത്തത്ത് സലാം അധ്യക്ഷത വഹിച്ചു. കെ.കെ.സി.ജാഫര്‍, നിസാര്‍ എടത്തില്‍, സി.ആര്.ഗഫൂര്‍, കെ.കെ.സി. ഹന്ലലത്ത്, കെ.കെ.സി. സഫ്വാന്, പിലാക്കാട്ട് സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു. അധികൃതരുടെ നിലപാടിനെതിരെ ശക്തമായ സമരപരിപാടികള്‍ തുടരുമെന്ന് യൂത്ത് ലീഗ് അറിയിച്ചു