സംസ്കൃത സര്‍വകലാശാല എം.എ. കോഴ്സിന് അപേക്ഷ ക്ഷണിച്ചു
Posted on: 03 May 2015
കൊയിലാണ്ടി: സംസ്കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശികകേന്ദ്രത്തില്‍ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് ഓണ്‍ലൈനിലൂടെ അപേക്ഷ ക്ഷണിച്ചു.
മലയാളം, ഉറുദു, സംസ്കൃത സാഹിത്യം, സംസ്കൃതവേദാന്തം എന്നീ വിഭാഗങ്ങള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. ബിരുദമാണ് യോഗ്യത. മെയ് മാസം നടക്കുന്ന അഭിരുചി പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുക.
ഡിഗ്രി അവസാന സെമസ്റ്റര്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മെയ് 15-നുളളില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍ 0496 -2695445.