ഒഞ്ചിയം രക്തസാക്ഷിത്വ ദിനം ആചരിച്ചു
Posted on: 03 May 2015
ഒഞ്ചിയം: അറുപത്തി ഏഴാമത് ഒഞ്ചിയം രക്തസാക്ഷിത്വ ദിനാചരണം ഒഞ്ചിയത്ത് വിപുലമായി നടന്നു. സി.പി.എം.- സി.പി.ഐ. പാര്‍ട്ടികള്‍ സംയുക്തമായാണ് ആചരണ പരിപാടി നടത്തിയത്. ഒഞ്ചിയത്ത് പ്രകടനവും പൊതുയോഗവും നടന്നു. പൊതുയോഗം പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കോയിറ്റോടി ഗംഗാധരക്കുറുപ്പിന്റെ അധ്യക്ഷതയില്‍ വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ, ടി.പി. ബാലന്, പി. മോഹനന്, പി. സതീദേവി, വി.പി. ഗോപാലകൃഷ്ണന്, ഇ.എം. ദയാനന്ദന്, ആര്. ഗോപാലന് എന്നിവര്‍ സംസാരിച്ചു. രക്ഷസാക്ഷിത്വ കലാവേദി ഒരുക്കിയ നൃത്തസംഗീത നിശയും അരങ്ങേറി.
ആര്.എം.പി. യുടെ നേതൃത്വത്തില്‍ ദിനാചരണ പരിപാടി ചെന്നാട് താഴെ വയലില്‍ നടന്നു. അഡ്വ. പി. കുമാരന് കുട്ടി ഉദ്ഘാടനം ചെയ്തു. ഇ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി.പി. മോഹനന്, എന്‍. വേണു, കെ.കെ. രമ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് രംഗചിത്രയുടെ നാട്ടുവൈദ്യന് എന്ന നാടകവും അരങ്ങേറി.