ലക്ഷ്മിബഹന് ഇന്ന് കോഴിക്കോട്ട്
Posted on: 03 May 2015
കോഴിക്കോട്: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ കോഴിക്കോട് ശാഖയുടെ 21-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി ബ്രഹ്മകുമാരീസ് സോണല്‍ ഡയറക്ടര്‍ രാജയോഗിനി ലക്ഷ്മിബഹന് ഞായറാഴ്ച കോഴിക്കോട്ടെത്തും. അശോകപുരം ബ്രഹ്മകുമാരീസ് വിദ്യാലയത്തില്‍ എട്ട് മണിക്ക് പരിപാടികള്‍ ആരംഭിക്കും. രാജയോഗധ്യാനം, ആത്മീയപ്രഭാഷണം, വ്യക്തിത്വവികസനം മനഃശാന്തി തുടങ്ങിയ വിഷയത്തില്‍ പ്രഭാഷണങ്ങളും കലാപരിപാടികളും ഉണ്ടാവും.