മസ്ജിദുന്നൂര്‍ ഉദ്ഘാടനം ചെയ്തു
Posted on: 03 May 2015
നടുവണ്ണൂര്‍: മന്ദങ്കാവ് മാവത്ത്താഴെ മസ്ജിദുന്നൂര്‍ കേരള വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എടപ്പറമ്പത്ത് കുഞ്ഞായി ഹാജി അധ്യക്ഷതവഹിച്ചു.
ഫിറോസ്ഖാന് ബാഖവി തിരുവനന്തപുരം, മുഹമ്മദ് റിയാസ് മഞ്ചേരി എന്നിവര്‍ പ്രഭാഷണം നടത്തി. അബ്ദുറഹ്മാന് ദാരിമി, ഒ.സി. അബ്ദുറഹിമാന് ബാഖവി, കെ. അബ്ദുള്‍ അസീസ് ദാരിമി, കെ.പി. ബീരാന്‍കുട്ടി ഹാജി, അബ്ദുള്‍ ഹക്കീം ബാഖവി, അബ്ദുള്‍ റഷീദ് പിലാച്ചേരി, എ.കെ. ആലിക്കുട്ടി, കെ. മുഹമ്മദലി ദാരിമി, അമ്മതികുട്ടി മുസ്ല്യാര്‍ എന്നിവര്‍ സംസാരിച്ചു.