പ്യൂണിന്റെ പണി ചെയ്യാനും മുഖ്യമന്ത്രി തയ്യാര്‍ -മന്ത്രി എ.പി. അനില്‍കുമാര്‍
Posted on: 03 May 2015
പന്തീരാങ്കാവ്: പാവങ്ങളായ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വില്ലേജ് ഓഫീസറുടെ ജോലി മാത്രമല്ല, വേണ്ടിവന്നാല്‍ പ്യൂണിന്റെ ജോലി ചെയ്യാനും തയ്യാറുള്ള ജനകീയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി എന്ന് മന്ത്രി എ.പി. അനില്‍കുമാര്‍.
ഒളവണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സമ്മേളനം പന്തീരാങ്കാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനസമ്പര്‍ക്ക പരിപാടിയില്‍ വില്ലേജ് ഓഫീസറുടെ ജോലി ചെയ്യുകയാണ് മുഖ്യമന്ത്രി എന്ന സി.പി.എമ്മിന്റെ ആക്ഷേപത്തിന് അര്‍ഥമില്ലെന്നും ഉമ്മന്‍ചാണ്ടി എത്രമാത്രം ജനകീയനാണെന്ന് ജനസമ്പര്‍ക്ക പരിപാടികളിലെ ജനസമ്പര്‍ക്കം തെളിയിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. സുജിത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. പി.പി. നൗഷീര്‍, പി. മൊയ്തീന്, ദിനേശ് പെരുമണ്ണ, എന്‍. അനിരുദ്ധന്, ടി.എം. അശോകന്, എം. രാധാകൃഷ്ണന്, എ. ഷിയാലി, സൂഫിയാന് ചെറുവാടി, സി.വി. സംജിത്ത് എന്നിവര്‍ സംസാരിച്ചു.